കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന് സച്ചിന് സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ആഭരണങ്ങളാണ് നടി സ്വീകരിച്ചതെന്നാണ് വിവരം. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും സമ്മാനങ്ങള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊരു തരത്തിലും ഇയാളുമായി ബന്ധമില്ലെന്നുമാണ് നവ്യ ഇഡിയ്ക്ക് നല്കിയ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ലക്നൗവില്‍ കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യുട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന് സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം.…
Read MoreTag: gold
സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് ! കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്
തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു വാർഡിൽനിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം തട്ടിയെടുത്തത്. ഇതേസംഘം കൂത്തുപറമ്പ്, കണ്ണവം മേഖലകളിൽനിന്ന് 200 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. തലശേരി എഎസ്പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരിയിൽനിന്നു പോലീസ് മൊഴിയെടുത്തു. വ്യാജ സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളും സ്വർണാഭരണ നിക്ഷേപത്തട്ടിപ്പിന് പിന്നിലുളളതായും റിപ്പോർട്ടുണ്ട്. കുത്തുപറമ്പിലെ നിരവധി സഹകരണ ബാങ്കുകളിൽ സ്വർണാഭരണം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ ഇല്യാസ് സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് സംഘത്തിലും പ്രധാനിയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുളളത്. കൂത്തുപറമ്പ് സിഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും…
Read Moreമഴവെള്ളത്തില്‍ ഒലിച്ചു പോയത് രണ്ടരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ! ദുരന്തമുണ്ടായത് ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ…
ഞായറാഴ്ച പെയ്ത മഴയില്‍ ബംഗളൂരുവില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. മല്ലേശ്വരം നയന്ത് ക്രോസിലെ നിഹാന് ജ്വല്ലറിയിലാണ് വെള്ളം കയറി ഇത്രയധികം നാശനഷ്ടമുണ്ടായത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്പ്പറേഷന് അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
Read More1.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി യുവതി പിടിയില്‍ ! കടത്തു കൂലി വെറും 2000 രൂപയെന്ന് മൊഴി…
ബംഗ്ലാദേശില്‍ നിന്നും രണ്ട് കിലോയിലധികം ഭാരം വരുന്ന 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീ ബിഎസ്എഫിന്റെ പിടിയില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധറിനെയാണ് 1.29 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായി അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര് പിടിയിലായത്. ബംഗാളിലെ ഒരാള്‍ക്ക് സ്വര്‍ണം കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് മണികാ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവര്‍ സമ്മതിച്ചു. പിടിയിലായ സ്ത്രീയെയും…
Read Moreപോസ്റ്റ് ഓഫീസ് വഴി പാഴ്സലായി സ്വര്‍ണം കടത്താന്‍ ശ്രമം ! മലപ്പുറത്ത് ആറു പേര് പിടിയില്‍…
ദുബായില്‍ നിന്ന് പാര്‍സലായി കടത്തിയ സ്വര്‍ണം മലപ്പുറത്ത് പിടികൂടി. മുന്നിയൂരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 6.300 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീല്‍, മൂന്നിയൂര്‍ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിര്‍, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാര്‍സലുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
Read Moreഅടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍ !
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ നരിക്കുനി സ്വദേശി അസ്മാ ബീബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഞായറാഴ്ച എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍(30) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
Read Moreക്രിസ്മസ് ദിനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ! 84 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി…
നെടുമ്പാശേരി: ക്രിസ്മസ് ദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 84.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടു കേസുകളിലായി 1883 ഗ്രാം സ്വര്‍ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ദുബായില്‍നിന്നു കൊച്ചിയില്‍ എത്തിയ ഐഎക്സ് 434 നമ്പര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് 44 .14 ലക്ഷം വിലവരുന്ന 1068 ഗ്രാം സ്വര്‍ണം പിടികൂടിയത്. പരിശോധനകള്‍ എല്ലാം പൂര്‍ത്തീകരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാല് കാപ്സ്യൂളുകളാക്കിയാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.വിമാനത്തിന്റെ ശുചീകരണ മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 40 ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ദുബായില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read Moreഅടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി 19കാരി കരിപ്പൂരില്‍ പിടിയില്‍; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം…
ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19വയസുകാരി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30 നാണ് ഷഹല ദുബായില്‍ നിന്നും കോഴിക്കോടുള്ള വിമാനത്തിലിറങ്ങിയത്. 11 മണിയോടെ പുറത്തിറങ്ങിയ ഷഹലയെ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷഹലയെ വിമാനത്താവളത്തിന് പുറത്തുവച്ച് വീണ്ടും പരിശോധിച്ചെങ്കിലും സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലാക്കി 1884 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുവന്നത്. വിപണിയില്‍ ഒരു കോടിയോളം വിലമതിക്കുന്നതാണ് ഈ സ്വര്‍ണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടുന്ന 87മത് സ്വര്‍ണക്കടത്ത് കേസാണ് ഇത്.
Read Moreഒരു തരിപ്പൊന്നെന്ന് പോലും ആഗ്രഹിക്കാൻ പറ്റാത്തത്ര വിലയിലേക്ക് സ്വർണം; ഇന്നത്തെ ഒരുപവൻ സ്വർണത്തിന്റെ വിലകേട്ടാൽ ഞെട്ടും
സീമ മോഹൻലാൽകൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് നാൽപ്പതിനായിരം കടന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 5,030 രൂപയും പവന് 400 രൂപ വർധിച്ച് 40,240 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വർണ വില ഔണ്‍സിന് 1811 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.64 മാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒൻപതുമാസത്തെ ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാർച്ച് ഒന്‍പതിന് രാവിലെ സ്വർണ വില ഗ്രാമിന് 5,070 രൂപയും ഉച്ചയ്ക്ക് ശേഷം 5,030 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഔണ്‍സിന് 2046 ഡോളറായിരുന്നു അന്നത്തെ വില. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.എട്ടു മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിലയിൽ കുറവുണ്ടായപ്പോൾ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് രാജ്യത്ത് സ്വർവില വർധിക്കുന്നതിന് കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും…
Read Moreപിണറായിയുടെ ‘മുണ്ടുമുറുക്കി ഉടുക്കല്‍’ മൂലം കോളടിക്കുന്നത് വക്കീലന്മാര്ക്ക് ! സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒറ്റ സിറ്റിംഗിന് നല്‍കുന്നത് 15.5 ലക്ഷം രൂപ…
വിശക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന്‍ പറഞ്ഞിട്ട് ഖജനാവ് കാലിയാക്കുന്ന ‘കേസുകെട്ടുകളുമായി’ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്. പലപല കേസുകളില്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ചോര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്താണ് ഇപ്പോഴത്തെ ചോര്‍ച്ചയുടെ ആധാരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇതിനൊരു വിഷയമേയല്ല. സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപയാണ്. ഒറ്റത്തവണ ഹാജരാകുന്നതിനുള്ള ഫീസാണിത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കപില്‍ സിബലിന് നല്കുന്ന ഫീസാണിത്. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന…
Read More