ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും ഭാര്യ തട്ടിയെടുത്തതായി പരാതി. ഇവരുടെ ആദ്യ വിവാഹത്തിലെ മകനും ഇതിനായി ഇവരെ സഹായിച്ചെന്നും ഭര്‍ത്താവ് പറയുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പിണങ്ങി കഴിയുന്ന ദമ്പതികളില്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് വന്നത്. അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആര്.എ നഗര്‍ 111ല്‍ മംഗലത്ത് വീട്ടില്‍ മനോജ് കുമാറിന്റെ പരാതിയില്‍ ഭാര്യ ലയ (45), ഇവരുടെ മകന് ജഗന് എല്‍.പണിക്കര്‍ (24) എന്നിവര്‍ക്കെതിരേയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുള്ളത്. ജൂണ്‍ 24ന് ലയയും ജഗനും ചേര്‍ന്ന് മനോജ് താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു. രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി. ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിലുള്ളത്. മോഷണത്തെ തുടര്‍ന്ന്…
Read MoreTag: gold and money
മോഷണം പോയ സ്വര്‍ണവും പണവും തേടി നായയുമായി പോലീസ് ! മണംപിടിച്ച് നായ ചെന്നു കയറിയത് ‘വാറ്റ് കേന്ദ്രത്തില്‍’; പിന്നീട് നടന്നത്…
സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ തിരഞ്ഞ് പോലീസ് നായ എത്തിയത് വാറ്റ് നിര്‍മാണകേന്ദ്രത്തില്‍. കള്ളനെ കിട്ടിയില്ലെങ്കിലും വാറ്റിയ ചാരായവും വാഷും പോലീസ് പിടികൂടി. ആളൂര്‍ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയില് ജോയിയുടെ വീട്ടില്‍ നടന്ന മോഷണത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വാറ്റ്കളത്തില് എത്തിയത്. ജോയിയും ഭാര്യയും ഉറങ്ങിക്കിടക്കുന്ന സമയം മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോകുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമിലേക്കായിരുന്നു. പിന്നാലെയെത്തിയ പോലീസ് അവിടെ കണ്ടതാവട്ടെ അനധികൃതമായ വാറ്റ് നിര്‍മ്മാണവും. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള ചതുപ്പില്‍ ഇയാള്‍ ചാടിയെന്ന സംശയത്താല്‍ പോലീസ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തി. രാത്രി ഒമ്പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി എങ്കിലും വീണ്ടും…
Read Moreഅടിസക്കെ…സ്ത്രീശാക്തീകരണം എന്നു പറഞ്ഞാല്‍ ഇതാണ്; വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു…
വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ വധുവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കി വധു മുങ്ങിയ വിവരം തിരിച്ചറിയുന്നത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. അങ്ങനെ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടന്നു. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി…
Read More