കഴിഞ്ഞ മൂന്നര മാസത്തിനിടെ പൊട്ടിച്ചത് 20 മാലകള്‍ ! മോഷണമുതല്‍ പണയം വച്ച് കിട്ടിയ 12 ലക്ഷം രൂപ ഉപയോഗിച്ച് യുവതികള്‍ക്കൊപ്പം സുഖവാസം; മാലപൊട്ടിക്കലിലൂടെ നാട്ടുകാരുടെ പേടിസ്വപ്‌നമായി മാറിയ അമലിനെക്കുറിച്ച് പുറത്തു വരുന്നത് കണ്ണുതള്ളിക്കുന്ന വിവരങ്ങള്‍…

ചാലക്കുടി: മൂന്നരമാസം കൊണ്ട് 20 പേരുടെ മാലപൊട്ടിച്ച യുവാവ് പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ഭാസിയുടെ മകന്‍ അമലാണു (20) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരകളായ സ്ത്രീകളുടെ മൊഴി പ്രകാരം ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാവിനെ തേടിയുള്ള പോലീസിന്റെ യാത്രയാണ് കുറ്റിച്ചിറ സ്വദേശി അമലില്‍ അവസാനിച്ചത്. ഒക്ടോബര്‍ പകുതിയോടെ ചാലക്കുടി ബ്രൈറ്റ്സ്റ്റാര്‍ ക്ലബിനു സമീപത്താണ് ആദ്യമായി മാലപൊട്ടിച്ചത്. 69 വയസുള്ള സ്ത്രീയാണ് ആദ്യ ഇര. തുടര്‍ന്നു മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ടുകുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പുറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിന്‍വശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍വച്ചു സ്ത്രീകളുടെ മാല പൊട്ടിച്ചു. ആദ്യ രണ്ട് മാല പൊട്ടിക്കല്‍ സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും…

Read More