ഋഷി ആലപ്പുഴയിലെ ആഡംബര സന്പന്നമായ ഹൗസ്ബോട്ടിലിരുന്ന സംവിധായകനോടു നിർമാതാവ് കൽപിക്കുകയാണ്, നമ്മുടെ പടം മലയാളത്തിലും തമിഴിലും ഹിന്ദിയിലും നൂറുകോടി ക്ലബിൽ കയറണം. അതിനുള്ള സെറ്റപ്പാണു വേണ്ടത്. നൂറു കോടി കിട്ടണമെങ്കിൽ വൈഡ് റിലീസ് വേണം, തിയറ്ററുകാരുടെ സഹായം വേണം എന്നൊക്കെ സംവിധായകൻ പറഞ്ഞപ്പോൾ അതൊന്നും ഒരു വിഷയമേ അല്ലെന്നും പണം എത്രവേണമെങ്കിലും ഇറക്കാമെന്നും കാര്യങ്ങൾ പറഞ്ഞപോലെ നടക്കണമെന്നുമായിരുന്നു നിർമാതാവിന്റെ ആവശ്യം. നൂറുകോടി ക്ലബിലേക്ക് ഇടം പിടിക്കാൻ വേണ്ട കാര്യങ്ങൾ സെറ്റപ്പുചെയ്യാൻ മോളിവുഡിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ അഭ്യൂഹം. ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുപോലെ ഹണ്ട്രഡ് ക്രോർ ക്ലബ് മാനേജ്മെന്റ് ടീം തന്നെ അണിയറയിലുണ്ടെന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്. ക്ലബിൽ കയറണോ? വൈഡ് റിലീസ് മുതൽ തിയറ്ററുകളിലെ പ്രദർശനങ്ങൾ വരെ നിയന്ത്രിച്ച് ഇവർ നൂറുകോടി ക്ലബിൽ പടത്തെ കയറ്റിത്തരും. എന്നാൽ, അതിനുള്ള പല അഡ്ജസറ്റ്മെന്റുകളും ഉണ്ടെന്നാണ് അണിയറക്കഥ.…
Read MoreTag: gold clap
പടം പൊട്ടുന്പോൾ ചിരിക്കുന്ന മുതലാളി! വെള്ളിത്തിരയിലെ സ്വര്ണക്ലാപ്പ്
ദുബായ് സീൻ ദുബായിയിലെ ഒരു ബാറിലാണ് ഈ സീൻ. നുരഞ്ഞു പൊങ്ങുന്ന മദ്യത്തിനു മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊഡ്യൂസർ. താൻ നിർമിച്ച സിനിമ സൂപ്പർ ഹിറ്റായതിന്റെ ആഘോഷമല്ല. നിർമിച്ച പടം നിർമാതാവിനു പോലും മുഴുവൻ കണ്ടിരിക്കാൻ സഹിക്കാത്ത സംഭവമായിരുന്നു. പ്രേക്ഷകർ ഇന്റർവെല്ലിനു മുന്പേതന്നെ തീയറ്ററിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ട സിനിമയുടെ നിർമാതാവാണ് കക്ഷി. പക്ഷേ, ആൾ ഹാപ്പിയാണ്. മലയാളത്തിലെ വന്പൻ സംവിധായകനായിരുന്നു ഈ നിർമാതാവിന്റെ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നായകൻ. നിർമാതാവിനു പക്ഷേ, പടം പൊളിഞ്ഞുപോയതിന്റെ യാതൊരു വിഷമവുമില്ല. സാധാരണഗതിയിൽ തകർന്നു തരിപ്പണമാകേണ്ട ആ നിർമാതാവ് അടുത്ത പടം നിർമിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ പടം നിർമിച്ചു കൈപൊള്ളിയില്ലേ ഇനി വേണോ എന്നു ചോദിച്ച എതിർ കസേരയിലെ ബാർമേറ്റിനോടു നിർമാതാവ് പറഞ്ഞത് ഇങ്ങനെ – ആരു നിർമിച്ചു, ഞാനോ…എടോ എനിക്കൊരു ചില്ലി പൈസ…
Read Moreശരിക്കും ഉദയനാണോ താരം! മലയാള സിനിമയിൽ പ്രൊഡ്യൂസർമാർക്ക് ഇത്രയും ക്ഷാമമോ ?
ഋഷി പ്രൊഡ്യൂസറെ കിട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയുമായി കയ്യിൽ നല്ല കഥകളും വച്ച് കാത്തിരിക്കുന്ന എത്രയോ ന്യൂ ജെൻ – ഓൾഡ് ജെൻ സിനിമക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിൽ പ്രൊഡ്യൂസർമാർക്ക് ഇത്രയും ക്ഷാമമോ എന്നു പരിശോധിച്ചാൽ അതിലൊരു പൊരുത്തക്കേട് കാണാം. പ്രൊഡ്യൂസറെ കിട്ടാനില്ലെന്നു പലരും പരിതപിക്കുന്പോൾത്തന്നെ പണം മുടക്കാൻ തയാറായി നിരവധി പുത്തൻപണക്കാരടക്കം ഇൻഡ്സ്ട്രിയുടെ പടിവാതിൽക്കൽ കാത്തുകിടപ്പുണ്ട്. പ്രൊഡ്യൂസറാണ് താരം മലയാളത്തിലെ സൂപ്പർഹിറ്റായ ഒരു സിനിമയുടെ ലൊക്കേഷൻ. പ്രൊഡ്യൂസർ സെറ്റിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഇടം വലം നിൽക്കുന്ന രണ്ടു ശിങ്കിടികൾ സെറ്റിലുണ്ട്. കണ്ണിലെണ്ണയൊഴിച്ച് അവർ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നു. ഷൂട്ടു തുടങ്ങാൻ വൈകിയപ്പോൾ ശിങ്കിടികളിലൊരാൾ നിർമാതാവിനെ ഫോണിൽ വിളിച്ച് ഇവിടെ എല്ലാം പതുക്കെയാണ് മുന്നോട്ടു നീങ്ങുന്നതെന്നു വിവരം നൽകി. അടുത്ത നിമിഷം സംവിധായകനെ തേടി നിർമാതാവിന്റെ ഫോണ് കോളെത്തി. സംവിധായകൻ പിന്നെ കേട്ടത് സദ്ഗുണസന്പന്നനായ നിർമാതാവിന്റെ സംസ്കൃത…
Read Moreനടന്റെ ഡേറ്റ് കിട്ടുമോ എന്നു സംശയിച്ചു നിൽക്കുന്ന സംവിധായകനോടു നടൻ ചോദിച്ചു… ഡേറ്റ് മാത്രം മതിയോ ? ഒരു മലയാളി പ്രവാസിയുടെ കഥയിങ്ങനെ….
നടന്റെ ഡേറ്റ് കിട്ടുമോ എന്നു സംശയിച്ചു നിൽക്കുന്ന സംവിധായകനോടു പ്രൊഡ്യൂസറെ വരെ തരാമെന്നു നടൻ വാഗ്ദാനം ചെയ്യുന്പോൾ സംവിധായകൻ എന്തു പറയാൻ! വീട്ടിൽ സ്വകാര്യ പ്രാക്ട്രീസ് നടത്തുന്ന ചില ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ഷനിലെ മരുന്നുകൾ ചില മെഡിക്കൽ ഷോപ്പുകളിൽ മാത്രം കിട്ടുന്നതു പോലെയോ അല്ലെങ്കിൽ ആ ഡോക്ടർമാരുടെ വീടിനോടു ചേർന്നുള്ള അവരുടെതന്നെ മെഡിക്കൽ ഷോപ്പ് ബിസിനസ് പോലെയോ ആണ് മലയാള സിനിമയുടെ മുന്നോട്ടു പോക്കെന്ന് ഫീൽഡിലെ ഒരു നിർമാതാവ് മനസു തുറന്നു. കറങ്ങുന്നതാണ് കറൻസിയെന്നു പറയാറില്ലേ, അതാണ് മലയാള സിനിമയുടെ സ്ഥിതി. ഇതിൽ മുടക്കുന്ന കറൻസി അങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. സ്വർണക്കള്ളക്കടത്തു കേസിൽ തൃശൂർ സ്വദേശി ഫൈസൽ ഫരീദ് എൻഐഎയുടെ നിരീക്ഷണത്തിലായി അധികം വൈകാതെ തന്നെ ഫൈസലിന്റെ സിനിമാബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഇനിയും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ലെങ്കിലും മോളിവുഡെന്ന മലയാള സിനിമ ഇൻഡസ്ട്രിയും…
Read Moreവെള്ളിത്തിരയിലെ സ്വർണക്ലാപ്…!സിനിമ ഒരു മാസ്ക് മാത്രം! അന്വേഷണ പരമ്പര ആരംഭിക്കുന്നു
ഋഷി യാഥാർഥ്യപ്രകാരമുള്ള മുന്നറിയിപ്പ് ഈ എഴുത്തും ഇതിലെ കഥാപാത്രങ്ങളും വെറും സാങ്കൽപികം മാത്രമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി ഇതിനെന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികം മാത്രമെന്നു ഞങ്ങൾ അവകാശപ്പെടുന്നില്ല. രംഗം ഒന്ന് ഒരു പ്രമുഖ യുവനടന്റെ അടുത്തു കഥ പറയാൻ പ്രൊഡ്യൂസറെയും കൂട്ടി പോയതാണ് ഒരു പുതിയ സംവിധായകൻ. കഥ കേട്ടപ്പോൾ യുവനടനു സംഗതി പിടിച്ചു. പടം സാന്പത്തികമായി വിജയിക്കുമെന്ന് ഇൻഡസ്ട്രിയെ നന്നായി അറിയുന്ന യുവനടനു മനസിലായി. കഥ പറഞ്ഞ സംവിധായകനോടു നമുക്കിതു ചെയ്യാമെന്നു കൈയിലടിച്ചു നടന്റെ ഉറപ്പ്. സന്തോഷത്തോടെ സംവിധായകനും നിർമാതാവും മടങ്ങി. കാറിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിടും മുൻപ് സംവിധായകന്റെ മൊബൈലിലേക്ക് ആ യുവനടന്റെ ഫോണ്കോൾ വന്നു. തിരിച്ചൊന്നും പറയണ്ട, അങ്ങോട്ടു പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക എന്ന ആമുഖത്തോടെ… പടം നമ്മൾ ചെയ്യുന്നു പക്ഷേ പ്രൊഡ്യൂസർ മാറണം, നിങ്ങൾ കൊണ്ടുവന്ന ആൾ വേണ്ട,…
Read More