വ്യാജസ്വര്‍ണനാണയം നല്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ വടകരയില്‍ അറസ്റ്റില്‍. 2022 ജനുവരിയില്‍ വടകര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് വടകര ചോറോട് സ്വദേശി രാജേഷില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയത്. കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം തട്ടിപ്പുസംഘത്തെ മറ്റൊരാള്‍ വഴി ഫോണില്‍ ബന്ധപ്പെട്ട് വീണ്ടും ‘സ്വര്‍ണനാണയം’ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ വ്യാജ’സ്വര്‍ണനാണയ’വുമായി ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് വടകര ഇന്‍സ്പെക്ടര്‍ പി.എം. മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് മൂന്ന് യഥാര്‍ഥ സ്വര്‍ണനാണയങ്ങളും ഒരു കിഴിയില്‍ കുറെ വ്യാജസ്വര്ണനാണയങ്ങളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്നുപേര്‍ തന്റെ പക്കല്‍നിന്നും 2022ല്‍ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്നുപേരെ പുതുതായി കേസില്‍ കൂട്ടിച്ചേര്‍ത്തു. ചിക്കമംഗളൂരു കാഡൂരിലെ കുമാര്‍…
Read More