കടംകയറി മുടിഞ്ഞ് സ്ഥലം വില്‍ക്കാനൊരുങ്ങുമ്പോള്‍ ആ സ്ഥലത്തു നിന്ന് നിധി കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനെ (ആര്‍എന്‍സി) തേടിയെത്തിയത് ഇതുപോലെയൊരു ഭാഗ്യമാണ്. നിക്കലാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്തെടുത്തിരുന്നത്. തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. വന്‍ സ്വര്‍ണനിക്ഷേപത്തിന്റെ രൂപത്തിലായിരുന്നു കമ്പനിയ്ക്ക് ലോട്ടറിയടിച്ചത്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശേഷണവും പിന്നാലെയെത്തി. കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.…
Read More