സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സ്വര്‍ണവില റിക്കാര്ഡിലെത്തിയിരുന്നത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു. അമേരിക്കയിലെ മൂന്നു ബാങ്കുകളുടെയും സ്വിറ്റസര്‍ലണ്ടിലെ ഒരു ബാങ്കിന്റെയും തകര്‍ച്ചയും രൂപയുടെ ദുര്‍ബലാവസ്ഥയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന് വില 220 രൂപയുമായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു…
Read MoreTag: gold price
റിക്കാര്‍ഡ് വില വര്‍ധനവിൽ നിന്നും കൂപ്പുകുത്തി വീണ് സ്വർണം; ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം ഇതാണ്…
കൊച്ചി: റിക്കാര്‍ഡ് വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഇന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായി. ഇന്നലെ ഗ്രാമിന് 5310 രൂപയും പവന് 42480 രൂപയുമായിരുന്നു സ്വര്‍ണവില. ഈ ആഴ്ച്ചയില്‍ റിക്കാര്‍ഡ് വില ഉയര്‍ന്ന ശേഷമാണ് രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പവന് വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു. 2020 ലെ റിക്കാഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയര്‍ന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു. 1,800 രൂപയോളമാണ് ഈ മാസം മാത്രം ഉയര്‍ന്നത്.വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.…
Read Moreകുതിച്ചുപായുന്ന സ്വർണത്തെ പിടിച്ചുകെട്ടാനാളില്ല; റിക്കാർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് 28000 രൂപ
കൊച്ചി: റിക്കാർഡുകളെല്ലാം ഭേദിച്ച് സ്വർണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔണ്‍സിന് 18 ഡോളർ വർധിച്ച് 1.518 ഡോളറിൽ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Read More