കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന് ഉത്തരവ് നല്കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…
Read MoreTag: gold ring
ഇതുപോലുള്ള ഉള്ളിവട ഉണ്ടെങ്കില്‍ രണ്ടെണ്ണം പോരട്ടെ ! ചായയ്ക്കൊപ്പം കഴിക്കാന്‍ വാങ്ങിച്ച ഉള്ളിവടയ്ക്കകത്തു നിന്നും കിട്ടിയ സാധനം കണ്ട് പ്രവാസി മലയാളി ഞെട്ടി
സുനാമി അടിച്ചപ്പോള്‍ മീനിന്റെ വയറ്റില്‍ നിന്ന് സ്വര്‍ണം മോതിരം കിട്ടിയെന്ന് കഥകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉള്ളിവടയില്‍ നിന്നും സ്വര്‍ണമോതിരം കിട്ടിയാല്‍ എന്താ കഥ. കണ്ണൂരിനുടത്തുള്ള ആലക്കോടാണ് സംഭവം. മില്‍മ ബൂത്തിനടുത്തുള്ള ലഘു ഭക്ഷണ ശാലയില്‍ ചായ കുടിക്കാനെത്തിയ പ്രവാസിയായ അനീഷിനാണ് ഉള്ളിവടയ്ക്കൊപ്പം മൂന്ന് ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരമാണ് കിട്ടിയത്. കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ കയറിയ അനീഷ് ചായക്കൊപ്പം വാങ്ങിയ ഉള്ളിവട കഴിക്കുന്നതിനിടെയാണ് കട്ടിയുള്ള ലോഹത്തിന്റെ ഭാഗം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ചത് 22കാരറ്റ് സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ലഘു ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്കുന്ന കേന്ദ്രത്തില്‍ നിന്നും എത്തിയ ഉള്ളിവടയില്‍ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്. വട തയ്യാറാക്കുന്നവരുടെ വിരലില്‍ നിന്ന് ഊരിപോയതാകാം സ്വര്‍ണ്ണ മോതിരമെന്ന് കരുതുന്നു. ഉടമയെ കണ്ടെത്തിയാല്‍ മോതിരം തിരിച്ചു കൊടുക്കാനാണ് പദ്ധതി. എന്തായാലും അനീഷ് ഉള്ളിവട മുറിച്ചു വിഴുങ്ങാഞ്ഞത് ഭാഗ്യമായി എന്നു…
Read More