നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്പത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. പതിവിലും വ്യത്യസ്തമായി സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ…
Read MoreTag: gold
രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന വിപ്ലവകാരികളെ ചൂണ്ടിക്കാണിക്കാന്‍ നില്ക്കുന്നില്ല ! തന്നെ ഉപദ്രവിച്ചാല്‍ അതാര്‍ക്കും ഗുണം ചെയ്യില്ലെന്ന് അര്ജുന് ആയങ്കി…
തനിക്കെതിരേ രംഗത്തു വന്ന ഡിവൈഎഫ്ഐ കണ്ണൂര്‍ ഘടകത്തിന് താക്കീതുമായി അര്ജുന് ആയങ്കി. തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങള്‍ തള്ളിക്കൊണ്ടാണ് അര്ജുന് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്. തന്നെ വീണ്ടും പൊതുസമൂഹത്തിനു മുമ്പില്‍വച്ച് വിചാരണ ചെയ്യാനാണ് ഭാവമെങ്കില്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നാണ് അര്ജുന് പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അര്ജുന് ആയങ്കി പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നില്‍ക്കുന്നില്ലെന്നും അര്ജുന് പറഞ്ഞു. അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന…
Read Moreസ്വര്‍ണം തേടി മാന്‍ഹോളില്‍ ഇറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം ! മാന്‍ഹോളില്‍ സ്വര്‍ണം തേടാന്‍ ഇവരെ പ്രേരിപ്പിച്ചത്…
സ്വര്‍ണം തേടി മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്ത് സൂറത്തിലെ ബഗല്‍ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. നിരവധി സ്വര്ണ്ണാഭരണശാലകളുള്ള പ്രദേശമാണ് ബഗല്‍. ഈ സ്വര്ണാഭരണപണിശാലകളില് നിന്നും ഒഴുക്കുന്ന മാലിന്യത്തില്‍ സ്വര്‍ണത്തരികളും ഉള്‍പ്പെടാറുണ്ട്. ഈ തരികള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്. എന്നാല്‍ യാതൊരു സുരക്ഷാസംവിധാനങ്ങളും കരുതാഞ്ഞതാണ് ഇവര്‍ക്ക് വിനയായത്. വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ആദ്യം മാന്‍ഹോളില്‍ ഇറങ്ങിയ വ്യക്തി ബോധരഹിതനായതിനെത്തുടര്‍ന്ന് രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു. മാന്‍ഹോളില്‍ ഇറങ്ങിയശേഷം തിരിച്ചുകയറാനാകാത്തതിനെതുടര്ന്ന് ഇയാള്‍ ശബ്ദമുണ്ടാക്കി പ്രദേശവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ആളുകളെത്തി തുണിയും വടവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുന്നത്. അവരെത്തി മാന്‍ഹോളിലെ പൈപ്പ് മുറിച്ചുമാറ്റി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read Moreതട്ടിപ്പറിച്ചെടുത്ത മാലയുമായി മോഷ്ടാവും കുടുംബവും ഉടമയെത്തേടിയെത്തി ! വീട്ടമ്മ ക്ഷമിച്ചെങ്കിലും ബന്ധുക്കളും നാട്ടുകാരും ക്ഷമിച്ചില്ല…
ബൈക്കിലെത്തി പൊട്ടിച്ചെടുത്ത മാല ഉടമയ്ക്ക് തിരികെ നല്കാന് കുടുംബസമേതം എത്തി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മാധവി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. തുടര്‍ന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജനുവരി 29 നാണ് മോഷണം നടന്നത്. രണ്ടാര്‍കരയില്‍ വീടിനോട്…
Read Moreതന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…
സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന് എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി. ഇതോടെയാണ് അങ്ങനെ…
Read Moreഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന് ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം. കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.
Read Moreമലയാളി എയര്‍ഹോസ്റ്റസ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി ! യുവതി കടത്താന്‍ ശ്രമിച്ചത് 99 ലക്ഷത്തിന്റെ സ്വര്‍ണം…
മലയാളി എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.
Read Moreസ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നു ! കൊഫെപോസ കരുതല്‍ തടവില്‍ ഹൈക്കോടതിയുടെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ സ്വപ്ന;പ്രതീക്ഷയില്ലാതെ കസ്റ്റംസ്…
കോഫെപോസ കരുതല്‍ തടവ് കാലാവധി കഴിയുന്നതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യത്തിനുള്ള വഴി തെളിയുന്നു. ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്‍ഷ കരുതല്‍ തടവ് അവസാനിക്കുന്നത്. എന്‍.ഐ.എ. കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകുന്ന സ്വപ്നയ്ക്കു ജയില്‍ മോചിതയാകാം. സരിത്തിന്റെ കോഫെപോസ തടങ്കല്‍ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. എന്നാല്‍ പ്രതികളുടെ കോഫെപോസെ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് കസ്റ്റംസ്. കോഫെപോസ ചുമത്തിയതിനെതിരേ സ്വപ്നയും സരിത്തും നല്കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി ഈയാഴ്ച വിധി പറയാനിരിക്കുകയാണ്. കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കോഫെപോസ കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്ന…
Read Moreകണ്ടു പഠിക്കെടാ കള്ളന്മാരേ… മോഷ്ടിച്ച സ്വര്‍ണം ഒമ്പതു വര്‍ഷത്തിനു ശേഷം തിരികെ നല്കി കള്ളന്; സ്വര്‍ണത്തിന്റെ മൂല്യത്തില്‍ വന്നത് ഒരു ലക്ഷം രൂപയുടെ വര്‍ധനവ്…
വര്‍ഷങ്ങള്‍ക്കു ശേഷം മോഷണമുതല്‍ തിരികെ നല്കി ചില കള്ളന്മാര് സമൂഹത്തെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണാഭരണത്തിനു പകരം ഒമ്പതു വര്‍ഷത്തിനു ശേഷം അതേ അളവിലുള്ള സ്വര്‍ണം തിരികെ നല്കിയ മോഷ്ടാവാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അന്നത്തെ സ്വര്‍ണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താല്‍ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോള്‍. ഒമ്പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന് തിരികെ നല്‍കിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് ഒമ്പതു വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന് മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി. ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു…
Read Moreആർക്കും വേണ്ടേ പൊന്നേ…! സ്വർണ വില പിടിവിട്ട് താഴേയ്ക്ക്; അഞ്ചാം ദിവസവും വിലകുറഞ്ഞു
കൊച്ചി: സ്വർണം കൈവിട്ട് താഴേയ്ക്കു പതിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു. ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു. പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1780 രൂപയാണ് കുറഞ്ഞത്.
Read More