സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ വിളറിപിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ യുവാക്കള്‍. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലുപരി തീവ്രവാദ ബന്ധം കൂടി അന്വേഷണ വിധേയമാക്കിയതോടെ ചെറുകിട സ്വര്‍ണക്കടത്തുകാരുടെ സഹിതം ചങ്കിടിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍ഐഎ കൂടി വന്നതാണ് ചെറുകിട സ്വര്‍ണ്ണക്കടത്തു സംഘങ്ങളെ ഭയപ്പെടുത്തുന്നത്. നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവര്‍. എന്‍ഐഎയുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ സംജുവിന്റെ ബന്ധു ഷംസുദ്ദീന്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള നിരവധി ആളുകളാണ് മുന്‍കൂര്‍ ജാമ്യം തേടി…
Read MoreTag: gold
വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ! ഭര്‍ത്താവിനൊപ്പം ചികിത്സയ്ക്കു പോയപ്പോള്‍ യുവതി പിന്‍വാതില്‍ തുറന്നിട്ടു സഹായിച്ചു; രഹസ്യ അറയില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്ന് കാമുകന്‍…
വിവാഹിതയായ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം 25 പവന്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഉഴമലയ്ക്കല്‍ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) ആണ് പിടിയിലായത്. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. യുവതിയും ഭര്‍ത്താവും ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയ ദിവസമാണ് മോഷണം. ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ബന്ധു സൂക്ഷിക്കാനായി ഏല്‍പ്പിച്ചതായിരുന്നു ഈ സ്വര്‍ണം. വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോണ്‍ കോള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളില്‍ പ്രതിയായ രാജേഷ് ഫോണ്‍ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയില്‍ ടൈലിനടിയില്‍ സ്വര്‍ണം…
Read Moreസ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നു; ‘മാഡ’ത്തിന്റെ കളികള്‍ ചിന്തിക്കാവുന്നതിലും അപ്പുറം; സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്‍കി. ഈ അവസരങ്ങളിലൊക്കെ ഫ്‌ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്‌നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു. ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്‌നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം…
Read Moreവയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന സംഭവം ! പ്രതി സകല കുറ്റകൃത്യങ്ങളിലും മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുള്ളയാള്‍; രീതികള്‍ വിചിത്രം…
കോഴിക്കോട് മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ കൊടും ക്രിമിനലെന്ന് പോലീസ്. സമാന രീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലഹരി വില്‍പ്പനയിലും ഇയാള്‍ സജീവമാണെന്ന് പോലീസ് വ്യക്തമാക്കി. കവര്‍ച്ചയിലൂടെ ലഭിക്കുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുമുള്‍പ്പെടെ വാങ്ങാന്‍ പതിവ് ഇടപാടുകാരുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ആക്രമണത്തിനുശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. പോലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ചു രണ്ട് ദിവസം വീട്ടില്‍ തങ്ങി. പിന്നീടു മലപ്പുറത്തേക്കു മുങ്ങി. പലയിടങ്ങളിലായി ഒളിച്ചുതാമസിച്ചു. തനിക്കെതിരെ അന്വേഷണമില്ലെന്നു കരുതി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഓമശ്ശേരിയില്‍ വച്ച് പോലീസ് പിടികൂടിയത്. കവര്‍ച്ച നടത്തുന്ന ഓട്ടോയിലാണു പലപ്പോഴും സഞ്ചാരം. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ വാഹനം ഉപേക്ഷിക്കുന്നതാണു രീതി. പോലീസ് പിടിയിലാകാതിരിക്കാന്‍ കൃത്യമായ സുരക്ഷയോടെയാണു മുജീബിന്റെ നീക്കങ്ങള്‍. ആക്രമണ സമയം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കും. സുരക്ഷിത സ്ഥാനത്തെത്തി എന്നു തോന്നിയാല്‍ മാത്രം…
Read Moreകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ആ ‘മാഡം സ്വപ്‌നയോ’ ? പള്‍സര്‍ സുനി തുറന്നു പറഞ്ഞിട്ടു പോലും അന്വേഷിക്കാന്‍ പോലീസ് മിനക്കെടാഞ്ഞത് ആ മാഡം സ്വപ്‌ന ആയിരുന്നതിനാല്‍ എന്ന സംശയം ബലപ്പെടുന്നു…
മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. സിനിമസെറ്റില്‍ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങും വഴി നടിയെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗം നടത്തുകയും വീഡിയോ ഷൂട്ട് ചെയ്ത് വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. നടന്‍ ദിലീപ് വരെ ഉള്‍പ്പെട്ട കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. പത്താം പ്രതിയായ നടന്‍ ദിലീപ് സംഭവത്തില്‍ അറസ്റ്റില്‍ ആയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി ഇപ്പോഴും ജയില്‍ തന്നെ തുടരുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയ പേരായിരുന്നു മാഡം. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച കോളിനെ കുറിച്ച് ഇരയും മൊഴി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം അന്ന് മെനക്കെട്ടില്ല. ആദ്യമൊക്കെ കേസില്‍ കാവ്യമാണ് മാഡമെന്നും പിന്നെ കാവ്യയുടെ അമ്മയിലേക്കും പിന്നീട് റിമി…
Read Moreനല്ല അടിപൊളി ഫാമിലി ! സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ആരോപണം; പുതിയ ആരോപണത്തിനു പിന്നില്‍ സ്വപ്‌നയുടെ അടുത്ത ബന്ധു…
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന ആരോപണവുമായി അടുത്ത ബന്ധു രംഗത്ത്. സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്നയാളാണ് ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു പ്രമുഖ പത്രത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്. 1988ല്‍ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാല്‍ മകള്‍ തെറ്റുകാരിയെങ്കില്‍ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ ‘അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത്. ”സത്യത്തിനൊപ്പമേ ഞാന്‍ നില്‍ക്കൂ. മകള്‍ ഇങ്ങനെയൊരു ബന്ധത്തില്‍ പെട്ടതിന്റെ അമ്പരപ്പിലാണു ഞാന്‍.. എന്നും സ്വപ്നയുടെ ‘അമ്മ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ സ്വപ്‌നയുടെ അമ്മ സ്വര്‍ണം കടത്തിയെന്ന ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വിശദമായി അന്വേഷിച്ചാല്‍ മാത്രമേ വ്യക്തമാവൂ.
Read Moreഹവാല ഇടപാടുകള്‍ ബുദ്ധിമുട്ടായതോടെ ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍; ആഫ്രിക്കയില്‍ നിന്ന് യുഎഇ വഴി കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും…
നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ ഐ.എസ് ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ െവെകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നയതന്ത്രബാഗിലേക്ക് സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പെറ്റിയും അറിയേണ്ടതുണ്ട്. ഹവാലാ ഇടപാടുകള്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനു സമാന്തരമായി ‘മെറ്റല്‍ കറന്‍സി’ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഫ്രഞ്ച് പോലീസുമാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎയെ അറിയിച്ചത്. മുമ്പ് യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരും ബാങ്കോക്കും വഴി മ്യാന്‍മാര്‍,നേപ്പാള്‍ എന്നിവിടങ്ങളിലൂടെ റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ പരിശോധന…
Read Moreസ്വര്‍ണക്കടത്തു മാത്രമല്ല വേറെയുമുണ്ട് ബിസിനസുകള്‍ ! സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ കെ.ടി റമീസ് മുമ്പേ നോട്ടപ്പുള്ളി; അന്ന് കടത്താന്‍ ശ്രമിച്ചത് റൈഫിളുകള്‍…
നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് കസ്റ്റംസ് പിടിയിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി റമീസ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെന്ന് വിവരം. അന്ന് രണ്ട് ബാഗുകളിലായി ആറു റൈഫിളുകളാണ് റമീസ് കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനല്‍ വഴിയുള്ള ഈ ശ്രമം അന്ന് കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു. സ്വര്‍ണക്കടത്തത്തിലെ പ്രധാന കണ്ണിയാണ് ഇയാള സൂചനയുണ്ട്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത സ്വപ്നയും സന്ദീപും ബെംഗളൂരുവില്‍ നിന്നു നാഗാലാന്‍ഡിലേക്ക് കടക്കാനിക്കുകയായിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. എന്‍ഐഎ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഉച്ചയോടെ കൊച്ചിയിലെത്തിച്ചു.
Read Moreവീടു പണയം വച്ചു കിട്ടിയ പത്തുലക്ഷം ‘അമ്മ’യ്ക്ക് സമര്‍പ്പിച്ചു ! 50 ലക്ഷം വിലവരുന്ന ‘സ്വര്‍ണവിഗ്രഹം’ നല്‍കി അമ്മയുടെ അനുഗ്രഹവും; കൊച്ചിയിലെ മൂന്ന് വീട്ടമ്മമാരില്‍ നിന്ന് 40 ലക്ഷം തട്ടി ‘അമ്മ’
കൊച്ചി വീണ്ടും തട്ടിപ്പുകാരുടെ ഹബ്ബായി മാറുന്നുവോ…നടി ഷംന കാസിമിനെതിരേ തട്ടിപ്പ് നടത്തിയ യുവാക്കള്‍ നിരവധി യുവതികളെ തട്ടിപ്പിനിരയാക്കിയ സംഭവം പുറത്തു വന്നതിനു പിന്നാലെ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി കൊച്ചിയില്‍ നിന്നും പുറത്തു വരികയാണ്. ആത്മീയതയുടെ പേരില്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് മരടിലെ മൂന്നു വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 40 ലക്ഷം രൂപയാണ്. അമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും വൈറ്റില സ്വദേശി ഷീബാ സേവ്യര്‍ എന്ന സഹായിയായ യുവതിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കാന്‍സറില്‍ നിന്നും തന്റെ ബന്ധുവിനെ രക്ഷിച്ച അമ്മ നിങ്ങളെയും രക്ഷിക്കുമെന്ന് അയല്‍ക്കാരി പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ സ്ത്രീയെ വിശ്വസിച്ച് പണം നല്‍കിയത്. ഭിന്നശേഷിക്കാരനായ മകനൊപ്പം കഴിയുന്ന വീട്ടമ്മ സ്വന്തം വീട് പണയം വച്ചാണ് തട്ടിപ്പുകാരിയ്ക്ക് 10 ലക്ഷം രൂപ നല്‍കിയത്. ഇതിനു പകരമായി അവര്‍ 50 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവിഗ്രഹമെന്നു പറഞ്ഞ് ഒരു…
Read Moreചാണകത്തില്‍ നിന്നു സ്വര്‍ണം കിട്ടുന്നത് പ്രതീക്ഷിച്ച് ഒരു കുടുംബം ! ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സംഭവം ഇങ്ങനെ…
കാള ചാണകമിടുന്നതു നോക്കി കാളയുടെ അടുത്ത് കാത്തിരിക്കുകയാണ് ഒരു കുടുംബം. ആദ്യം കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയുമ്പോള്‍ ആ കുടുംബത്തോടു സഹതാപമാണ് തോന്നുക. പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള 40 ഗ്രാം സ്വര്‍ണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേള്‍ക്കുമ്പോള്‍ ആരും ചിരിച്ചുപോകുന്ന അനുഭവം പറയാനുള്ളത്. ഒക്ടോബര്‍ 19നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിക്കുകയായിരുന്ന പാത്രത്തില്‍ അഴിച്ചുവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടിവെക്കുകയും ചെയ്തു. എന്നാല്‍ പാത്രത്തില്‍ നിന്ന് സ്വര്‍ണം എടുക്കാന്‍ മറന്നു. ഇതിനു പിന്നാലെ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണവും മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തില്‍ പച്ചക്കറി തിന്നാന്‍ എത്തിയ കാള സ്വര്‍ണവും അകത്താക്കി. സ്വര്‍ണം കാള വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്ന് ജനക് രാജ്…
Read More