സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍ തുടങ്ങിയവയുടെ ഫോറന്‍സിക് ഫലം അര്‍ജ്ജുനെ കുടുക്കി; ഇനി ക്രൈം ബ്രാഞ്ചിന് അറിയാനുള്ളത് അര്‍ജ്ജുന്‍ മൊഴിമാറ്റിയത് എന്തിനെന്നത്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയെന്ന് തെളിഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് അര്‍ജ്ജുന്‍ മുമ്പ് മൊഴി നല്‍കിയത്. എന്നാല്‍ അര്‍ജ്ജുന്‍ തന്നെയായിരുന്നു വാഹനമോടിച്ചത് എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ കുടുംബം ആവശ്യപെട്ടതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം പുനഃരാവിഷ്‌ക്കരിച്ചിരുന്നു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജൂണ്‍ 15ന് പരിശോധിച്ചത്. വാഹനം നിര്‍മിച്ച കമ്പനിയുടെ ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. തൃശൂരില്‍നിന്ന് രാത്രി…

Read More

കുതിച്ചുപായുന്ന സ്വർണത്തെ പിടിച്ചുകെട്ടാനാളില്ല; റിക്കാർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് 28000 രൂപ

കൊച്ചി: റിക്കാർഡുകളെല്ലാം ഭേദിച്ച് സ്വർണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔണ്‍സിന് 18 ഡോളർ വർധിച്ച് 1.518 ഡോളറിൽ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Read More

ഒരു മകന്റെ പ്രതികാരം ! അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് മകന്‍ വീട് കൊള്ളയടിച്ച് 40 പവനുമായി നാടുവിട്ടു; കൗമാരക്കാരനും കൂട്ടാളികളും താനൂര്‍ പോലീസിന്റെ വലയിലായതിങ്ങനെ…

താനൂര്‍: സ്വന്തം വീട്ടില്‍നിന്നും നാല്‍പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വീട്ടിലെ സിസിടിവി കാമറകള്‍ തല്ലിത്തകര്‍ത്തതിനു ശേഷമായിരുന്നു കൗമാരക്കാരന്‍ വീട്ടിലെ ലോക്കറില്‍ നിന്നും മോഷണം നടത്തിയത്. മാതാവ് മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പ്രതികാരമായായിരുന്നു മോഷണം. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ രണ്ട് മോതിരം പട്ടാമ്പിയിലെ സ്വര്‍ണ്ണ കടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിലും മറ്റുളള പ്രതികളെ പരപ്പനങ്ങാടി കോടതിയിലും തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Read More