കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ വെച്ച് സുഭദ്ര എന്ന സ്ത്രീയ്ക്ക് സ്വര്‍ണ മാല നഷ്ടപ്പെട്ടപ്പോള്‍ ഒരു അജ്ഞാത സ്ത്രീ സ്വര്‍ണവളകള്‍ ഊരി നല്‍കിയത് വാര്‍ത്തായിരുന്നു. തുടര്‍ന്ന് ആ സ്ത്രീ ആരാണെന്ന അന്വേഷണത്തിലായിരുന്നു ഏവരും. നന്മയുള്ള ആ സ്ത്രീത്വത്തെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് ആ സ്ത്രീ. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മാല നഷ്ടപ്പെട്ട സുഭദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ഇവര്‍ ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.
Read More