ഈ ഫിഞ്ചിന് ഇത് എന്തുപറ്റി ! വിവാഹശേഷം കളിച്ച രണ്ടു കളികളിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗോള്‍ഡന്‍ ഡക്ക്; ഫിഞ്ചിനെ പിഞ്ചിക്കീറി ട്രോളന്മാര്‍…

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരണ്‍ ഫിഞ്ചാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇര. ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഇറങ്ങിയ ഫിഞ്ച് തുടര്‍ച്ചയായി രണ്ടു മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്ക്(ആദ്യ പന്തില്‍ തന്നെ ഔട്ടാകുന്നതിന് പറയുന്നത്) ആയതോടെയാണ് ട്രോളന്മാരുടെ പ്രിയ താരമായത്. ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഉമേഷ് യാദവാണ് ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ തളച്ചിട്ടത്. രണ്ടാം മല്‍സരത്തിലും ഫിഞ്ച് പുറത്തായത് ഇതേ രീതിയില്‍ത്തന്നെ. പക്ഷേ ബോളര്‍ മാത്രം മാറി. ഇക്കുറി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇമ്രാന്‍ താഹിറാണ് ഫിഞ്ചിനെ എല്‍ബിയില്‍ കുരുക്കിയത്. ആരാധകരുടെ സങ്കടമേറുന്നത് ഫിഞ്ച് കളിക്കാന്‍ വരുന്ന സാഹചര്യം അറിയുമ്പോഴാണ്. സീസണിലെ ആദ്യ മല്‍സരം സ്വന്തം കല്യാണം കാരണം ഫിഞ്ചിനു നഷ്ടമായി. കൂട്ടുകാരി അമി ഗ്രിഫ്ത്‌സുമായുള്ള കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഫിഞ്ച് ടീമിനൊപ്പം ചേരുകയായിരുന്നു. ഇതിപ്പം രണ്ടു സ്വര്‍ണ മുട്ടകളുടെയും പേരുദോഷം അമിക്കാണ് വരുന്നത്.…

Read More