അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2075ഓടെ ഇന്ത്യ ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല യുഎസിനെയും മറികടക്കുമെന്നാണ് പ്രവചനം. നിലവില്‍ യു.എസ്, ചൈന, ജപ്പാന്, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില് വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത പറയുന്നു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും…
Read More