അങ്ങനെ ഏറെ കൊട്ടിഘോഷിച്ച് പെമ്പിളൈ ഒരുമയുടെ ഗോമതി വിഭാഗം തുടങ്ങിയ സമരം താല്‍ക്കാലികമായി നിറുത്തിവച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും അടുത്തമാസം പൂര്‍വാധികം ശക്തിയോടെ സമരം തുടരുമെന്നും ഗോമതി വ്യക്തമാക്കി. അതേസമയം എട്ടുനിലയില്‍ പൊട്ടിയതിനാലാണ് ഗോമതിയും കൂട്ടരും ഒളിച്ചോടുന്നതെന്നാണ് മൂന്നാറുകാര് പറയുന്നത്. മന്ത്രി മണി പെമ്പിളൈ ഒരുമയ്ക്കെതിരേ നടത്തിയ പ്രസ്താവനയായിരുന്നു സമരത്തിനു കാരണമായത്. പെമ്പിളൈ ഒരുമൈക്കാര്‍ക്ക് മറ്റു ചില പണികളായിരുന്നു ഉണ്ടായിരുന്നതെന്നായിരുന്നു മണിയുടെ പരാമര്‍ശം. വന്‍ മാധ്യമ ശ്രദ്ധയോടെ ആരംഭിച്ച സമരത്തിന്റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിയുമെല്ലാം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പാര്ട്ടിക്കാര് കൈവിട്ടു. സര്‍ക്കാരില്‍ നിന്ന് ഇതുവരെയും ആരും തങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. സമരം നിര്‍ത്തിയിട്ടില്ലെന്നും ജൂണ്‍ ഒന്‍പതിന് സമരം വീണ്ടും ആരംഭിക്കുമെന്നും ഗോമതി വ്യക്തമാക്കി. എംഎം മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കുന്നു. ഇപ്പോഴത്തെ…
Read More