ഗൂഗിള്‍ പ്ലേസ്റ്റോറിനു ബദലായി തദ്ദേശീയമായി പുതിയ ആപ്പ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍.തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ഐടിവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആപ് സ്റ്റോറാണ് മൊബൈല്‍ സേവാ ആപ്പ് സ്റ്റോര്‍. വിവിധ സേവനങ്ങള്‍ നല്‍കുന്ന 965 ആപ്പുകളാണ് ഇതില്‍ ലഭ്യമാകുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് മന്ത്രി തദ്ദേശീയമായി ആപ്പ് സ്റ്റോര്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. ആപ്പ് സ്‌റ്റോര്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളെ പിന്തുണയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ മറ്റു സേവനദാതാക്കളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആപ്പ് സേവനം ലഭ്യമാക്കുന്ന ഹോസ്റ്റ് ആപ്പ് രീതിയാണ് നിലവില്‍ കമ്പനികള്‍ പിന്തുടരുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ തദ്ദേശീയമായി ആപ്പ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.…
Read MoreTag: google
പോളിസികളില്‍ അടിമുടി മാറ്റം വരുത്തി ഗൂഗിള്‍ ! ആക്ടീവ് അല്ലെങ്കില്‍ ജിമെയില്‍ ഡിലീറ്റാകും; ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം..
പോളിസികള്‍ ആകെ പുതുക്കി ഗൂഗിള്‍. ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, നിങ്ങള്‍ രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ നടപ്പാക്കുന്നു. അടുത്ത ജൂണ്‍ മുതലാണ് പുതിയ പോളിസി നടപ്പാക്കുന്നത്. ജിമെയില്‍, ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. ‘ജി മെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും’ എന്ന് കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. 15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍…
Read Moreഇനി ലോകം മാറിമറിയും ! അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് 11 എത്തുന്നു; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നതിങ്ങനെ…
ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് 11ല്‍ ലോകത്തെ കാത്തിരിക്കുന്നത് വലിയ അത്ഭുതങ്ങളെന്നു സൂചന.വര്‍ഷാവസാനം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എത്തുന്ന ഇതിന്റെ സോഴ്സ് കോഡ് ഇപ്പോള്‍ പരിമിതമായി വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതിലെ ഏറ്റവും വലിയ ഫീച്ചര്‍ എന്നത് ഡബിള്‍ ടാപ്പ് ജസ്റ്റര്‍ അഥവാ, ആംഗ്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ്. കൊളംബസ് എന്ന കോഡ് നാമത്തിലാണ് ഇത് ഇപ്പോള്‍ ഗൂഗിള്‍ ഡവലപ്പേഴ്സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രോളിംഗ് സ്‌ക്രീന്‍ ക്യാപ്ചര്‍, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് പോലുള്ള സവിശേഷതകളും ഇതിലുണ്ട്. ഡബിള്‍ ടാപ്പ് ആംഗ്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഫോണിന്റെ പിന്‍ഭാഗത്ത് നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കാനാണു ശ്രമം. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. സിസ്റ്റം ഫയലുകള്‍ മെസ്സേജ് ചെയ്യുന്നതിലൂടെയും, ക്യാമറ തുറക്കുന്നതിനും മള്‍ട്ടിമീഡിയ പ്ലേബാക്ക് നിയന്ത്രിക്കുന്നതിനും ടൈമറുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനും അലാറങ്ങള്‍ മാറ്റിവയ്ക്കുന്നതിനും കോളുകള്‍ സൈലന്റാക്കാനുമൊക്കെ ഈ ഡബിള്‍…
Read Moreഇരുമുറി വീട്ടിലെ തറയില്‍ കിടന്നുറങ്ങിയ കുട്ടിക്കാലം; മുന്നോട്ടു നയിച്ചത് തെരുവിലെ ക്രിക്കറ്റു കളിയും വായനയും ; ലോകം അറിയുന്ന സുന്ദര്‍ പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്റെ ജീവിതം ഈ തലമുറയിലെ യുവാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ്…
ന്യൂഡല്‍ഹി: സുന്ദര്‍ പിച്ചൈ എന്ന വ്യക്തിയെക്കുറിച്ചറിയാത്ത ടെക് പ്രേമികള്‍ ഇന്ന് ലോകത്തുണ്ടാവില്ല. ടെക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് ചുമ്മാ നടന്നു കയറിയ ആളല്ല പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചായി. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ബാക്കിപത്രമാണ് ഇന്നു കാണുന്നതൊക്കെ. ദരിദ്രമായ ഒരു തമിഴ്ഗ്രാമത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന ആ ജീവിതത്തെക്കുറിച്ച് സുന്ദര്‍ പിച്ചൈപറയുന്നതിങ്ങനെ… ‘അന്നത്തെ എന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്റെ തറയില്‍ ഞങ്ങള്‍ കിടന്നുറങ്ങുമായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന സമയത്ത് വരള്‍ച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു. പക്ഷേ, എനിക്ക്…
Read Moreഅമേരിക്കയില്‍ ഗൂഗിള്‍ തുറന്നു വിട്ടത് ദശലക്ഷക്കണക്കിന് കൊതുകുകളെ ; ഗൂഗിള്‍ നടപ്പിലാക്കുന്ന ജൈവയുദ്ധം ലോകത്തിനു പ്രതീക്ഷ പകരുന്നത്
കൊതുക് എന്നു കേട്ടാല്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്‍ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്‌നാട്ടില്‍ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്‍ക്കെല്ലാം കാരണം പെണ്‍കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്‍. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന്‍ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്‍സസ് വിഭാഗമായ ‘വെരിലി’യില്‍ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്‍കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്‍ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്.…
Read Moreഇനി റോഡിലൂടെ ഓടി മടുക്കുമ്പോള്‍ പറന്നുയരാം ആകാശത്തിലേക്ക്; ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പറക്കും കാര്‍ ശ്രദ്ധേയമാവുന്നു
ആകാശത്തിലൂടെയും വെള്ളത്തിലൂടെയും ഒരു പോലെ സഞ്ചരിക്കുന്ന സീപ്ലെയിനുകള്‍ കണ്ടു പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ മനുഷ്യരില്‍ മറ്റൊരാഗ്രഹം ഉടലെടുത്തു. ആകാശത്തിലൂടെയും ഭൂമിയിലൂടെയും സഞ്ചരിക്കുന്ന ഒരു കാര്‍. അത്തരമൊരു കാര്‍ കണ്ടുപിടിക്കാന്‍ പലരും കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഫലമായി പലരും പരീക്ഷണകാറുകള്‍ പറത്തുകയും ചെയ്തു. എന്നാല്‍ ഒരു നല്ല മോഡല്‍ അവതരിപ്പിക്കാന്‍ ഒരു കമ്പനിയ്ക്കും സാധിച്ചതുമില്ല. എന്നാലിപ്പോള്‍ ആധുനീക ലോകത്തെ കണ്ടുപിടിത്തങ്ങളുടെ ആശാന്മാരായ ഗൂഗിള്‍ തന്നെ വേണ്ടി വന്നു മനുഷ്യന്റെ ഈ മോഹത്തിന് നിറം പകരാന്‍. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്തുണയോടെ ഫ്ളൈയിങ് കാര്‍ സ്റ്റാര്‍ട്ട് അപ്പായ കിറ്റി ഹോക്കാണ് പുതിയ ഫ്‌ളൈയിംഗ് മെഷീനുമായി എത്തുന്നത്. 2017 അവസാനത്തോടെ പുതിയ പറക്കും കാര്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ പതിപ്പ് ഇതിനോടകം കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഒരാള്‍ക്ക് ഇരുന്ന് പറക്കാവുന്ന വാഹനത്തിന്റെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ഈ വാഹനം പറത്താന്‍ പൈലറ്റ്…
Read Moreഇനി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം മററുള്ളവര്‍ക്കുമറിയാം! ഗൂഗിള്‍ മാപ്പ്‌സില്‍ പുതിയ ഫീച്ചറുകളെത്തി; സൗകര്യങ്ങളും ഉപയോഗങ്ങളും എന്തൊക്കെയെന്നറിയാം
ഗൂഗിള്‍ മാപ്സിലെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ വരുന്ന ആഴ്ചയോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതിലൂടെ നിങ്ങള്‍ എവിടെയാണെന്നും എവിടെ പോകുകയാണെന്നും ഒക്കെയുള്ള കാര്യങ്ങള്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മറ്റും വളരെ വേഗത്തില്‍ അറിയിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ മാപ്‌സ് പ്രൊഡക്ട് മാനേജര്‍ സാകേത് ഗുപ്ത പറഞ്ഞു. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തത്സമയ ലോക്കേഷന്‍ ഷെയറിംഗ് ഫീച്ചറാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പുതിയ അപ്പ്‌ഡേറ്റ്് ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ തത്സമയം ആരോടും പങ്കുവയ്ക്കാന്‍ കഴിയും. ആരോടാണോ പങ്കുവയ്ക്കുന്നത് അവര്‍ക്ക് നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ മൊബൈല്‍ വെബ്, ഡെസ്‌ക്ടോപ്പ് മുതലായവയിലൂടെ തത്സമയം കാണാനും സാധിക്കും. ഗൂഗിള്‍ മാപ്‌സിന്റെ സൈഡ് മെന്യൂവില്‍ നിന്നോ, മാപ്‌സിന്റെ മുകളില്‍ വലതുവശത്തെ നീല ഡോട്ടുകളില്‍ ടാപ് ചെയ്‌തോ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനോടൊപ്പം അത് ആര്‍ക്കൊക്കെ…
Read More