കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പാങ്ങോട് പരയ്ക്കാട് കോളനിയില്‍ ഷിബു(38) ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാള്‍. ‘കരിമ്പുലി’ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നു. വീടിന്റെ ചുവരിലും പെയിന്റ് കൊണ്ട് കരിമ്പുലി ഷിബു എന്ന് എഴുതി വെച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കില്ലായിരുന്നു. പരയ്ക്കാട് കോളനിയില്‍ അഞ്ച് വീടുകള്‍ ആണ് ഉള്ളത്. ഷിബുവിനെ പേടിച്ചാണ് തങ്ങള്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ക്ഷേത്ര മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തു വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. പീഡനം, കൊലപാതകം തുടങ്ങി ഷിബു കൈവക്കാത്ത ക്രിമിനല്‍ മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഇയാള്‍ സ്ഥലത്തുള്ളപ്പോള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സമീപത്തുള്ള ആറ് വീട്ടുകാര്‍ ഇതുമൂലം സ്ഥലം ഉപേക്ഷിച്ചു പോയെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ…
Read More