ഗായിക അമൃത സുരേഷും പങ്കാളിയായ സംഗീത സംവിധായകന് ഗോപി സുന്ദറും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും അണ്‍ഫോളോ ചെയ്തതോടെയാണ് പിരിഞ്ഞു എന്ന അഭ്യൂഹം പരന്നത്. പരസ്പരം ചിത്രങ്ങള്‍ നീക്കം ചെയ്യുക കൂടി ചെയ്തതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്. അമൃതയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഗോപിസുന്ദര്‍ നില്ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘എല്ലാവര്ക്കും നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു’ എന്ന കുറിപ്പോടെയാണ് ഗോപിസുന്ദര്‍ ചിത്രം പങ്കുവച്ചത്. ഒപ്പം ഇരുവരും പരസ്പരം ഫോളോ ചെയ്യാനും തുടങ്ങി. അമൃതയെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. നിങ്ങള്‍ പിരിഞ്ഞില്ലേ, ഈ വാര്‍ത്ത അറിഞ്ഞതില്‍ സന്തോഷം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Read More