കോലുമിട്ടായി എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക ് പ്രതിഫലം നല്‍കിയില്ലെന്ന ദേശീയ പുരസ്കാര ജേതാവ് ഗൗരവ് മേനോന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സിനിമയുടെ നിര്‍മാതാവുംസംവിധായകനും രംഗത്ത്. ഗൗരവിന്റെ വാദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞു കൊണ്ട് നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും നിര്‍മാതാവ് അഭിജിത് പറഞ്ഞു. ഗൗരവ് നല്ല നടനാണെന്നും എന്നാല്‍ മാതാപിതാക്കളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന സമയത്ത് നിര്‍മിച്ച സിനിമയായിരുന്നു കോലുമിട്ടായി. എന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തത്. അഞ്ചു ലക്ഷം രൂപ ബജറ്റെന്നു കരുതി ആരംഭിച്ച സിനിമയുടെ സെറ്റിലേക്കുള്ള ഭക്ഷണം പോലും കൊണ്ടുപോയിരുന്നത് തന്റെ വീട്ടില്‍ നിന്നായിരുന്നെന്നും നിര്‍മാതാവ് അഭിജിത് വ്യക്തമാക്കി.ബജറ്റ് കുറയ്ക്കാന്‍ പുതിയ കുട്ടികളെ വെച്ച്…
Read More