പയ്യന്നൂര്‍: പയ്യന്നൂരിന്റെ സഹകരണ മേഖലയിലെ ഹോട്ടല്‍ ശൃംഖലയായ കൈരളിയുടെ ചരിത്രത്തിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്.ഗൗരിയമ്മയില്ലായിരുന്നുവെങ്കില് ഇങ്ങനെയൊരു സംവിധാനം പയ്യന്നൂരിലുണ്ടാവില്ലായിരുന്നുവെന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കൈരളി ഹോട്ടലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്. 1985 മുതല്‍ പയ്യന്നൂരിലെ ഹോട്ടലുകളില്‍ അടിക്കടി വരുത്തിയിരുന്ന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐക്ക് നിരന്തരമായി സമരങ്ങള്‍ നടത്തേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. സമരം നടക്കുമ്പോള്‍ വില കുറയ്ക്കുന്നവര് അതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കാന്‍ തുടങ്ങിയതോടെ സമരത്തിന്റെ ആത്യന്തിക വിജയം ഹോട്ടലുടമകള്ക്കായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം നേതാക്കളുമായി ചര്‍ച്ചചെയ്ത് സഹകരണ ഹോട്ടല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സഹകരണമേഖലയില്‍ മറ്റൊരു ഹോട്ടല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ കൈരളി ഹോട്ടലിന് രജിസ്ട്രേഷന് ലഭിക്കില്ല എന്ന നിലവന്നു. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചിരുന്ന സമയമായതിനാല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദനുമായി പുരുഷോത്തമന് ഇക്കാര്യം ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തി പിണറായി വിജയനുമായി നടത്തിയ…
Read MoreTag: gouri-amma
ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടിൽ
ആലപ്പുഴ: കെ.ആർ ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും. നിലവിൽ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുദർശനം. പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അർപ്പിക്കുക. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ നടപടികൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകി.
Read Moreമെഴുവേലി ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പു ചാര്‍ത്തിയത് ഗൗരിയമ്മ; മെഴുവേലിയുമായുള്ള ആത്മബന്ധത്തിന് പിന്നിലെ കഥയിങ്ങനെ…
കോഴഞ്ചേരി: മെഴുവേലിയെന്ന കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പ് ചാര്‍ത്താന്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് എന്നും താത്പര്യമായിരുന്നു. മെഴുവേലിയോടു ഗൗരിയമ്മയുടെ മനസില്‍ ഉണ്ടായ ആത്മബന്ധമാണ് ഇതിനു കാരണമെന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ അനുസ്മരിക്കുന്നു. ഒരുകാലത്ത് വികസനം എത്തപ്പെടാതെ കിടുന്ന മെഴുവേലിയില്‍ ടാര്‍ റോഡുകളും കെഎസ്ആര്‍ടിസി ബസുകളും എത്തിച്ച് അടിസ്ഥാന സൗകര്യമൊരുക്കിയത് ഗൗരിയമ്മയുടെ ഇടപെടലിലാണ്. തന്റെ സഹോദരി കെ.ആര്. ഗോമതിയമ്മയെ മെഴുവേലിയിലേക്ക് വിവാഹം ചെയ്ത് അയച്ചതു മുതലാണ് ഈ ഗ്രാമത്തോട് അവരുടെ ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേക സ്നേഹം ഉടലെടുത്തത്. മെഴുവേലി സ്വദേശി പി.എന്‍. ചന്ദ്രസേനനായിരുന്നു സഹോദരീഭര്‍ത്താവ്.1967 ലും 70 ലും ഇദ്ദേഹം ആറന്മുള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിച്ചിരുന്നു സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മൃതി മണ്ഡപമായ മൂലൂര്‍ സ്മാരകത്തിന് സര്‍ക്കാരില്‍ നിന്നു ശ്രദ്ധ ഉണ്ടായതും ഗൗരിയമ്മയുടെ ഇടപെടല്‍ കൊണ്ടാണ്. താന്‍ കൈകാര്യം ചെയ്ത എല്ലാം വകുപ്പുകളില്‍…
Read Moreആ കുഞ്ഞുങ്ങൾക്കായില്ലെങ്കിലും, കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടി
ടിജോ മാത്യു കോട്ടയം: കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടുകയായിരുന്നു. കേരളത്തെ പുതുക്കി പണിയുന്ന നേരത്ത് ഉദരത്തില്‍ ഉരുവായ കുഞ്ഞുങ്ങളെപ്പോലും വേണ്ടായെന്ന് കണ്ടതിന്. അതേ കെ.ആര് ഗൗരി രണ്ട് തവണ ഗര്‍ഭവതിയാകുകയും അലസിപ്പോകുകയും ചെയ്തിരുന്നു. ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസുമായിട്ടായിരുന്നു ഗൗരിയുടെ വിവാഹം. ഇന്ത്യയില്‍ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള ആദ്യ വിവാഹമായിരുന്നു അത്. വിവാഹിതയായെങ്കിലും അമ്മയാകാന്‍ ഗൗരി രാഷ്ട്രീയത്തില്‍നിന്നും അവധി എടുത്തില്ല. അഥവാ പര്‍ട്ടി അവധി നല്‍കിയില്ല. ഗൗരിയമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മുന്‍ നക്സല്‍ നേതാവായിരുന്ന അജിതയായിരുന്നു. ഒരു വാരികയില്‍ എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ് ലഭിക്കാത്തതിനാല്‍ രണ്ട് തവണയും ഗര്‍ഭം അലസുകയായിരുന്നു എന്ന് അജിത എഴുതി. ചിലപ്പോള്‍ ഗൗരിയമ്മ താന്‍…
Read Moreഗൗരിയമ്മയുള്ള കാലത്ത് ജീവിച്ചുവെന്നത് ഏത് മലയാളിക്കും അഭിമാനം;ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്നും മുഖ്യമന്ത്രി സ്മരിച്ചു. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ… സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും…
Read Moreപ്രണയങ്ങൾ ഉറങ്ങുന്ന കളത്തിപ്പറമ്പില്‍ വീട്! ആ ചില്ലിട്ട ചിത്രങ്ങൾ…
ആലപ്പുഴ: ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ ഓര്‍മകളുടെ തിരയിളക്കം മാത്രം. കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട്-ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ വീട്ടിലെ ആരവം നിലച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ഇവിടുത്തെ താമസത്തിനു തിരശീലയിട്ടു ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയായതും. ആ ചില്ലിട്ട ചിത്രങ്ങൾ ടി.വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നല്കി ടി.വി. വാടക വീട്ടിലേക്കു മാറുകയായിരുന്നു. ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുവുമായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി മകനു നല്‍കുകയായിരുന്നു. പിതാവിന്റെ…
Read Moreകരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി..! ഗൗരിയമ്മയെന്ന രാഷ്ട്രീയ മുത്തശ്ശിയുടെ ജീവിതത്തിലൂടെ…
ആലപ്പുഴ: വനിതകളുടെ രാഷ്ട്രീയ പ്രവേശം സജീവ ചര്‍ച്ചയായിട്ടുള്ള ഈ കാലഘട്ടത്തിനു മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന പേരൊന്നേയുണ്ടായിട്ടുള്ളൂ-കെ.ആർ. ഗൗരിയമ്മ. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന് ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതു പോലെ ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി… ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു’-ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവർ. സ്വാതന്ത്ര്യാനന്തര കാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍, ആദ്യ ഈഴവ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ആദ്യ മന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആൾ(16,832 ദിവസം)-വിശേഷണങ്ങള്‍ ഏറെയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹത്തിന്. 2016ലെ തെരഞ്ഞെടുപ്പു മുതല്‍ മത്സരരംഗത്തുനിന്നു മാറി നിന്ന, ഗൗരിയമ്മയെ പരാമര്‍ശിക്കാതെ കേരളത്തിലെ ഒരുതെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം. നഷ്ടമായ കസേര മുഖ്യമന്ത്രി…
Read Moreകേരളാ രാഷ്ട്രീയത്തിലെ പെണ്‍സിംഹം! പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും പകുത്തു നൽകിയ പെണ്‍കരുത്ത്; കെ.ആർ. ഗൗരിയമ്മ വിടവാങ്ങി
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഐക്യകേരള രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിൽ മാറ്റത്തിന്റെ വിപ്ലവജ്വാലകൾ ആളിപ്പടർന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്ന തീപ്പൊരി സമരനായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എകെജിക്കും ഇഎംഎസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാക്കളിലൊരാൾ. അതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ കൊടിയ മർദനങ്ങളും ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നപ്പോഴും പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും പകുത്തു നൽകിയ പെണ്‍കരുത്ത്. പിന്നീട് പാർട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്റെ പുത്തൻ മാനിഫെസ്റ്റോ രചിച്ചു. ഒടുവിൽ താൻ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാർട്ടിയോടും പോരാടി വിജയിച്ചു; അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസിൽ ജ്വലിക്കുന്ന നക്ഷത്രമായി…
Read More