ടിപി സെന്‍കുമാര്‍ കേരളത്തിന്റെ ഗവര്‍ണറാവുമോ ? നിയമ പോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ വിറപ്പിച്ച സെന്‍കുമാറിനെക്കുറിച്ച് ഇത്തരം വാര്‍ത്ത പുറത്തു വിടുന്നത് അദ്ദേഹത്തിനോട് വിരോധമുള്ളവര്‍ എന്ന് സൂചന…

തിരുവനന്തപുരം: മുന്‍ കേരളാ ഡിജിപി ടി പി സെന്‍കുമാര്‍ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്കെന്ന് അഭ്യൂഹം. കേരളാ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പി സദാശിവം വിരമിക്കാന്‍ ഇനി അധിക നാളുകളില്ല. സുപ്രീംകോടതിയുടെ മുന്‍ ചീഫ്ജസ്റ്റിസ് കൂടിയായ അദ്ദേഹം കേരള ഗവര്‍ണമെന്റുമായി നല്ല ബന്ധമാണ് പുലര്‍ത്തിയത്. എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സദാശിവത്തോട് അത്ര പ്രിയമില്ലാത്തതിനാല്‍ ഇദ്ദേഹത്തിന് ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം ലഭിക്കില്ലെന്ന് കരുതുന്നവരും ഏറെയാണ്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും. സെന്‍കുമാര്‍ ഗവര്‍ണര്‍ ആകുമെന്നും അദ്ദേഹത്തിന് കേരളത്തില്‍ തന്നെ പോസ്റ്റിംഗ് നല്‍കുമെന്നുമുള്ള അഭ്യൂഹം പടരുന്നത്. നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ മെരുക്കാന്‍ പറ്റിയ വ്യക്തിയെന്ന നിലയിലാണ് സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പ്രചരണം.സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാര്‍ക്കിടയില്‍ മതിപ്പുണ്ട് സെന്‍കുമാറിന്. ഈ സാധ്യത…

Read More

ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരേ ഗുരുതരമായ ലൈംഗിക പീഡനാരോപണം;ഗവര്‍ണര്‍ക്കെതിരേ കേന്ദ്രം ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല; ആരോപണ വിധേയന്‍ രാഷ്ട്രീയ കലുഷിതമായ സംസ്ഥാനത്തെ ഗവര്‍ണര്‍ എന്നു സൂചന…

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം. ഇതു സംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. പരാതിയിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ്. രാജ്ഭവനിലെ വനിതാ ജീവനക്കാരോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്നാണു പരാതി. അതേസമയം, ഗവര്‍ണര്‍ ആരാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ കേന്ദ്രം ഗൗരവമായാണു കാണുന്നതെന്നും തെളിവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആരോപണം തെളിഞ്ഞാല്‍ ഉടന്‍തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. നേരത്തേ, മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥന് എതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു രാജിവച്ചുപോകാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഷണ്‍മുഖനാഥനെതിരേ പരാതി ലഭിച്ചത്. ആരോപണം സത്യമെന്നു തെളിഞ്ഞതിനെത്തുടര്‍ന്നായിരുന്നു നടപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ 2009ല്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം രാജിവയ്ക്കാന്‍…

Read More