തൃശൂര്‍ കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്‍സ്. കോര്പ്പറേഷന് സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പനമുക്ക് സ്വദേശിയായ സന്ദീപ് എന്നയാളില്‍ നിന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്.
Read MoreTag: government
ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോല്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത് ! പൊട്ടിത്തെറിച്ച് ഹൈക്കോടതി…
ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ളക്സുകളും കൊടികളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കാണരുതെന്നും പ്രതികരിച്ചു. എന്തുംചെയ്യാമെന്ന് കരുതരുത്. സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ളക്സാണ് ഏറെയും. നിയമം സര്‍ക്കാര്‍ തന്നെ ലംഘിക്കുമ്പോള്‍ ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. അനധികൃത ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബോര്‍ഡുകളും കൊടികളും നീക്കംചെയ്യാന്‍ ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതും വിമര്‍ശനത്തിന് കാരണമായി. കൊച്ചിയില്‍ വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോര്‍ഡുകള്‍വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നിലപാട് അറിയിക്കണം. കൊച്ചിയില്‍ മാലിന്യനിര്‍മാര്‍ജന കോണ്‍ഫറന്‍സിന്റെ പേരിലും റോഡാകെ ബോര്‍ഡുകളാണെന്ന് കോടതി പറഞ്ഞു. ഉത്തരവ്…
Read Moreക്ഷേത്രഭരണത്തില്‍ എന്തിന് സര്‍ക്കാര്‍ ഇടപെടുന്നു ! ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി…
ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണമെന്നും സുപ്രീം കോടതി. ആന്ധ്ര പ്രദേശിലെ അഹോബില ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന്…
Read Moreശബരിമല വിശ്വാസ സംരക്ഷണത്തില്‍ ഏവരെയും കടത്തിവെട്ടി സര്‍ക്കാരിന്റെ കൊലമാസ് പെര്‍ഫോമന്‍സ് ! ചോറൂണിനു വന്ന യുവതികളെ നിലയ്ക്കലില്‍ വച്ചു തടഞ്ഞ് പോലീസ്; തടഞ്ഞത് യുവതിപ്രവേശനത്തിന് ചുക്കാന്‍ പിടിച്ച എസ്പി ഹരിശങ്കറിന്റെ ബന്ധുക്കളെ…
പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഏവരെയും കടത്തി വെട്ടി സര്‍ക്കാരിന്റെ സൂപ്പര്‍പ്രകടനം. കുഞ്ഞിനു ചോറു കൊടുക്കാന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വന്ന യുവതികള്‍ അടങ്ങുന്ന സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല. ഒടുവില്‍ എസ്പി ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തി വിട്ടത്. എന്നാല്‍ യുവതികളെ പമ്പയില്‍ തടഞ്ഞ്പുരുഷന്മാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുമ്പ് യുവതികള്‍ക്ക് പമ്പ പമ്പ ഗണപതി കോവില്‍ വരെ പ്രവേശം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക്…
Read More