സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്കുന്ന മരുന്നുകള്‍ ഇവയെല്ലാം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ലാബുകളിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അവയുടെ ഉപയോഗവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ-മെഡിക്കല്‍ ഡയറക്ടറേറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം തൃശൂര്‍ എറണാകുളം എന്നിവടങ്ങിയലെ അനലിക്കല്‍ ലാബുകളില്‍ നടത്തി പരിശോധനയിലാണ് പാരസെറ്റമോള്‍ ഗുളികകള്‍, അമോക്സിസിലിന്‍ ഓറല്‍ സസ്പെന്ഷന്, ഒആര്‍എസ് പൗഡര്‍, ആസ്പിരിന്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ , സിറപ്പ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് ആലപ്പുഴയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ്…
Read More