മംഗളൂരുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന് കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്കി നൂതന് കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന് കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍…
Read MoreTag: government job
സര്‍ക്കാര്‍ ജോലി നഷ്ടമാകുമോയെന്ന ഭയത്താല്‍ മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതിമാര്‍ ! ഞെട്ടിക്കുന്ന സംഭവം…
അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതികള്‍. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ എണ്ണം മുന്ന് ആകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജസ്ഥാന് സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്വാള് ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്. രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്. രാജസ്ഥാനിലെ…
Read More