പോക്‌സോക്കേസിലെ അന്വേഷണം ഒച്ചിന്റെ വേഗതയില്‍! തൃക്കരുവയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയ്ക്കു നേരിടേണ്ടി വന്നത് നിഷ്ഠൂരമായ ലൈംഗികാതിക്രമം; പ്രതി ക്ലാപ്പന സുനില്‍ നാടുവിട്ടിട്ട് വര്‍ഷം ഒന്നു കഴിയുമ്പോള്‍ ചോദ്യങ്ങള്‍ ബാക്കി

തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണത്തിന് ഒച്ചിഴയും വേഗം . ഇതില്‍ കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ വിദേശത്തേക്ക് കടന്നിട്ട് വര്‍ഷം ഒന്നു കഴിയുന്നു. ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളും നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായതിനെ തുടര്‍ന്ന് അഗതി മന്ദിരത്തില്‍ പാര്‍പ്പിക്കപ്പെട്ടവരാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം ഇവര്‍ വീടുകളില്‍ തുടര്‍ന്നും സുരക്ഷിതരല്ലാത്തതിനാലാണ് ശിശു ക്ഷേമസമിതി അധികൃതര്‍ മുന്‍ കൈയെടുത്ത് കുട്ടികളെ പുനരധിവാസകേന്ദ്രത്തില്‍ പാര്‍പ്പിച്ചത്. എന്നാല്‍ ഇരുവരും ആത്മഹത്യ ചെയ്തതില്‍ ദുരൂഹതകള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ താമസിക്കുന്ന മുറിയില്‍ നിന്നും താഴേക്കിറങ്ങുന്ന പടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഒരാള്‍ പ്ലസ് വണിലും മറ്റെയാള്‍ പ്ലസ്ടുവിലുമായിരുന്നു പഠിച്ചിരുന്നത്. വാര്‍ഡന്‍ വിവരമറിയിച്ച് സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ എസ് അജീത ബീഗം കുട്ടികള്‍ എഴുതിയതായി സംശയിക്കുന്ന…

Read More