താരാരാധന പലര്‍ക്കും ഒരു ഭ്രാന്താണ്. തങ്ങളുടെ ഇഷ്ട താരത്തോടുള്ള സ്നേഹം പലരും പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ആരാധകരില്‍ നിന്ന് നേരിട്ട വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗോവിന്ദ പത്മസൂര്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ആരാധികമാരില്‍ നിന്ന് ലഭിച്ച സ്നേഹത്തെക്കുറിച്ച് പദ്മസൂര്യ പറയുന്നതിങ്ങനെ… കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനാധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറയുകയും ചെയ്തു. നാണക്കേടു കാരണം…
Read More