കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുയര്‍ത്തിയുള്ള ഇസ്ലാമിക മതപണ്ഡിതന്റെ പ്രസംഗം വിവാദമാകുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നു പറഞ്ഞുമായിരുന്നു പ്രസംഗം. കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരേയും കോടതിക്കെതിരെയും സ്വാലിഹ് ബത്തെരി വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു. ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊല നടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 27 കാരനായ സ്വാലിഹിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Read MoreTag: govindachami
അന്ന് സൗമ്യയെ കൊലപ്പെടുത്തിയത് ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി ! പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി; മോഷണവും പീഡനവും ഇയാള്‍ക്ക് ഹരം…
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമിയെന്ന് വിവരം. ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ബാബുക്കുട്ടന്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ചത്. എന്നാല്‍ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലും പീഡനക്കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. ഇതു കൂടാതെ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമുണ്ട്. ട്രെയിനില്‍ മോഷണം നടത്തിയ കേസുകള്‍ വേറെയും.മോഷണക്കേസില്‍ ഒന്നരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാളുടെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിലാണ് താമസിക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് അവിടെയെത്തിയെങ്കിലും ഒരു വിവരവുമില്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സര്‍ക്കാരിന്റെ…
Read More