ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരന്റെ സ്വത്തുവിവരം കണ്ട് ലോകായുക്തയുടെ വരെ കണ്ണുതള്ളി. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശി അഷ്ഫാക് അലിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ കോടികള്‍ നേടിയത്. വിരമിക്കുമ്പോള്‍ വെറും 45,000 പ്രതിമാസ ശമ്പളമുണ്ടായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞത്. അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ലോകായുക്തയുടെ അന്വേഷണം. മധ്യപ്രദേശിലെ രാജ്ഗഡിലെ ജില്ലാശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലാണ് സ്വത്ത് റജിസ്റ്റര്‍ ചെയ്തിരുന്നത്. താമസിക്കുന്ന ആഡംബര വസതിയെക്കൂടാതെ മറ്റ് 16 ഇടങ്ങളില്‍ അഷ്ഫാകിന് ഭൂമിയുണ്ടെന്നും നാല് വലിയ കെട്ടിടങ്ങളുണ്ടെന്നും റെയ്ഡില്‍ കണ്ടെത്തി. 46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണമായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും വീട്ടില്‍ നിന്നും കണ്ടെടുത്തു. ജോലി ചെയ്തിരുന്ന കാലയളവില്‍ വാങ്ങിക്കൂട്ടിയ കൈക്കൂലി പണമാണിതെന്നാണ് നിഗമനം. ലത്തേരിയില്‍ മൂന്ന് നില കെട്ടിടത്തില്‍…
Read More