കണ്ണൂര്‍: 90കാരിയായ വൃദ്ധയ്ക്ക് ആയിക്കരയില്‍ ക്രൂരമര്‍ദ്ദനം.ചെറുമകളായ ദീപയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. വൃദ്ധയായ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍? സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയല്‍വാസികളാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വൃദ്ധയെ മര്‍ദ്ദിച്ച് നിലത്തിട്ട മകള്‍ അമ്മയുടെ വസ്ത്രങ്ങള്‍ വലിച്ച് ഊരുന്നതും കാണാം. അയല്‍ക്കാര്‍ പറഞ്ഞിട്ടും ദീപ കേട്ടില്ല. അമ്മയുടെ മുടിക്കുത്തിന് പിടിച്ച് നിലത്ത്കൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയല്‍ക്കാരായ സ്ത്രീകള്‍ നോക്കി നില്‍ക്കെയാണ് ദീപയുടെ പ്രകടനം. അമ്മയെ ചെരുപ്പൂരി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദീപ സ്വന്തം അമ്മയേയും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സംരക്ഷണം അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.
Read More