അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ട അരിക്കൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തമിഴ്നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. ട്വിറ്ററിലൂടെയാണ് ഇവര്‍ അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവച്ചത്. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ സാഹചര്യങ്ങളില്‍ അരിക്കൊമ്പന് ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അത് എക്കാലവും തുടരട്ടെയെന്നും ബാക്കി കാലം പറയുമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. കോതയാര്‍ ഡാമിനു സമീപം അരിക്കൊമ്പന് നിലയുറപ്പിച്ചതായി കേരള വനംവകുപ്പും അറിയിച്ചിരുന്നു. കാട്ടാനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നല്‍ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോതയാര്‍ ഡാമില്‍ നിന്നു വിതുര വഴി നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്നലെ പുലര്‍ച്ചെ…
Read More