സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ പരമദയനീയമാണ്. ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഭീകരര്‍ക്ക് നല്കാന് നല്ല നാല് തോക്ക് പോലുമില്ലെന്നതാണ് അവസ്ഥ. അപ്പോള്‍ പിന്നെ യുദ്ധവിമാനങ്ങളുടെ കാര്യം പറയണോ ചൈനീസ് നിര്‍മ്മിതമായ ജെ എഫ് 17, ജെ 10 എന്നീ അത്യാധുനികമെന്ന് അവകാശപ്പെടുന്ന വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് ആത്മവിശ്വാസമില്ല. കാരണം അത് ചൈനീസ് നിര്മിതമാണെന്നതു തന്നെ. എപ്പോഴാണ് പണി മുടക്കുകയെന്ന് യാതൊരു നിശ്ചയവുമില്ല. കോവിഡ് കാലത്ത് പോലും ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിട്ട് കലക്കവെള്ളത്തില്‍ മീന്‍പിടിച്ച ടീംസാണ്, പിന്നെ എങ്ങനെ പാക്കിസ്ഥാന്‍കാര്‍ ഇവരെ വിശ്വസിക്കും. പിന്നെ ഭീകരരെ വളര്‍ത്തുന്നതു കൊണ്ടും ഒരുഗതിയും പരഗതിയുമില്ലാത്തതു കൊണ്ടും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിന്റെ കൈയില്‍ നിന്നും പുത്തന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന് കഴിയുന്നുമില്ല. ഈ അവസരത്തില്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ നിന്നും അവരുടെ പഴയ എ16 യുദ്ധവിമാനങ്ങള്‍ ലഭിക്കുമോ എന്ന് തിരക്കിച്ചെന്നിരിക്കുകയാണ്…
Read More