വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുമ്പോള്‍ വരന് വധുവിനെ വേണ്ടെന്നു പറഞ്ഞാല്‍ എന്താകും വധുവിന്റെയും വീട്ടുകാരുടെയും അവസ്ഥ. മുമ്പായിരുന്നെങ്കില്‍ പെണ്‍കുട്ടിയും വീട്ടുകാരും നിസ്സഹായരായിരുന്നേനെ ഇപ്പോള്‍ കഥമാറി. ഇവിടെ ഏറെ വിലപേശലിനൊടുവിലാണ് വരന് വധുവിനെ വേണ്ടെന്നു വച്ചത്. സ്ത്രീധനം കൂട്ടി ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മൊട്ടയടിച്ചാണ് നവവധു പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാര്‍ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ലെന്നും കുടുംബത്തെയും നാണം കെടുത്തും എന്നും വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോര്‍ സൈക്കിള്‍ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത് വാങ്ങി നല്കിയപ്പോള് ആ ബ്രാന്‍ഡ് പോരെന്നും മറ്റൊരെണ്ണം വാങ്ങി നല്‍കണം എന്നായി. ഇതും വീട്ടുകാര്‍ അംഗീകരിച്ചു. എന്നാല്‍ കല്യാണദിവസം എത്തിയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നെക്ലേസ് ഉള്‍പ്പെടെ കൂടുതല്‍ സ്വര്‍ണം…
Read More