അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടം പച്ചയടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നിറം മാറ്റി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെയിന്റ് മാറ്റി അടിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികള്‍ക്ക് നല്കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്. ഈ മാസം 28നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉള്‍പ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വര്‍ഷം അടിച്ച അതേ കളര്‍ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളര്‍ തെരഞ്ഞെടുത്തത് താന്‍ തന്നെ ആന്നെന്നും പെയിന്റിംഗ് കോണ്‍ട്രാക്ട് എടുത്ത വിനയന് പറയുന്നു. ” ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല,…
Read MoreTag: green
അമേരിക്കയില്‍ ആകാശം പച്ചനിറത്തിലായി ! പിന്നാലെ കൊടുങ്കാറ്റും; പിന്നില്‍ അന്യഗ്രഹ ജീവികളോ;ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിങ്ങനെ…
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് അമേരിക്ക. ഇവിടെ പലരും അന്യഗ്രഹജീവികളെ കണ്ടുവെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയുടെ ആകാശത്ത് ഉണ്ടായ ഒരു പുതിയ പ്രതിഭാസമാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നത്. അമേരിക്കയില്‍ ആകാശം പച്ചനിറത്തില്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്കു വഴിവച്ചത്. പ്രധാനമായും സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് വിചിത്രമായ പച്ചനിറം പൂണ്ടത്. യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനമാണ് ഇത്. നെബ്രാസ്ക, മിനസോഡ, ഇലിനോയ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് പലവിധ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഡെറെക്കോ എന്ന ഗണത്തിലുള്ള വലിയ കൊടുങ്കാറ്റ് സൗത്ത് ഡക്കോട്ടയില്‍ ആഞ്ഞടിച്ചതാണ് ഇതിനു കാരണമായത്. മണിക്കൂറില്‍ 159 കിലോമീറ്റര്‍ വരെ വന്‍വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് 400 കിലോമീറ്ററിലധികം നീളത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തി. സൗത്ത് ഡക്കോട്ടയിലെ സിയൂക്സ് ഫാള്‍സ് എന്ന പട്ടണത്തില്‍ കാറ്റ്…
Read More