ഇത് ചരിത്രനേട്ടം ! ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പച്ചമുളക് ചേര്‍ത്ത് നല്ല ഉഗ്രന്‍ പലഹാരമുണ്ടാക്കി യാത്രികര്‍; സംഭവം വൈറല്‍…

ബഹിരാകാശ മേഖലയില്‍ മറ്റൊരു നേട്ടം കൂടി…ബഹിരാകാശ യാത്രികയായ മേഗന്‍ മകാര്‍തര്‍ പുറതതുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ മനുഷ്യരാശിയുടെ മോഹങ്ങള്‍ക്ക് പുതിയ മാനം പകരുകയാണ്. ഭൂമിയില്‍ നിന്ന് ശീതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു. ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് നട്ടുപിടിപ്പിച്ചത് ബഹിരാകാശത്ത് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്‍കിയ പേര്. ഇതിലുണ്ടായ മുളകുകളില്‍ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കും. ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് സസ്യശാസ്ത്ര വിദഗ്ധര്‍പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം നാസ ബഹിരാകാശത്ത്…

Read More