വാഹന ഉടമകള്‍ക്ക് വിഷമമുണ്ടാക്കിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാഹന ഉടമകള്‍ക്കു മേല്‍ ഒരു പുതിയ നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട്. എട്ട് വര്‍ഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും, ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഗ്രീന്‍ ടാക്‌സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. . കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനുള്ള ശുപാര്‍ശ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്‌സിന്റെ പത്ത്…
Read More