തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്കിയ ദിവസം ലൈംഗികമായി ബന്ധപ്പെടുവാനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ ഇരുവരും ലൈംഗികമായ കാര്യങ്ങള്‍ സംസാരിച്ചു. 2022 ഒക്ടോബര്‍ 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് പലതവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് നാലിനു പട്ടാളക്കാരനുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന്…
Read MoreTag: greeshma
ജ്യൂസ് ചലഞ്ച് ”ട്രയല്‍ റണ്‍’ എന്ന് അന്വേഷണ സംഘത്തോട് ഗ്രീഷ്മ ! കൊലപാതകം കരുതിക്കൂട്ടി ചെയ്തത് തന്നെ…
ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ ഷാരോണുമായി നടത്തിയ ‘ജ്യൂസ് ചലഞ്ച്’ കൊലപാതകത്തിനു മുന്‍പുള്ള ‘ട്രയല്‍ റണ്‍’ ആയിരുന്നുവെന്ന് പോലീസ്. ഷാരോണിന്റെ പ്രതികരണം അറിയാനായിരുന്നു ഈ ജ്യൂസ് ചലഞ്ച് നടത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്കി. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളനാശിനി കലര്‍ത്തി നല്കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.
Read Moreഅട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന് നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും…
Read Moreസൈനികനുമായി വിവാഹം നിശ്ചയിച്ച ശേഷം കാമുകനുമായി ‘താലികെട്ടും ഹണിമൂണും’ ! പട്ടാളക്കാരന് വരുമ്പോള്‍ അയാള്‍ക്കൊപ്പവും കറക്കം; ഗ്രീഷ്മയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
ഷാരോണ്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഗ്രീഷ്മയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഫെബ്രുവരിയില്‍ സൈനികനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം അയാളുമായി അടുത്ത ഗ്രീഷ്മ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഷാരോണിന്റെ കൈയ്യിലുള്ളത് വിനയാകുമെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് വീഡിയോകള്‍ ഏതുവിധേനയും കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി ഷാരോണിന് കൂടുതല്‍ പ്രേമിക്കുന്നതായി നടിക്കുകയാണ് ചെയ്തത്. കൂടുതല്‍ വിശ്വാസ്യതയ്ക്കായി താലികെട്ടും ഹണിമൂണും നടത്തിയത്. കോളജിലെ ടൂറിന്റെ പേരുപറഞ്ഞ് മൂന്നു ദിവസം ഷാരോണുമായി ‘ഹണിമൂണ്‍’ ആഘോഷിക്കാനാണ് ഗ്രീഷ്മ പോയത്. ഷാരോണും ഇതുപോലൊരു കാരണമാണ് വീട്ടില്‍ പറഞ്ഞത്. ഹണിമൂണ്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ഗ്രീഷ്മ പിന്നീട് സൈനികന് അവധിക്ക് വരുമ്പോള്‍ സൈനികനൊപ്പവും കറങ്ങിയിരുന്നു. പാറശ്ശാലയിലെ സിആര്പിഎഫുകാരനും നാഗര്‍കോവിലിലെ പട്ടാളക്കാരനും അടുത്ത…
Read Moreഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുമ്പോള്‍ ! ജ്യൂസ് കുടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തിലും ഗ്രീഷ്മയ്ക്ക് പങ്കെന്ന തരത്തില്‍ പ്രചാരണം; കേരളാ-തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി…
പാറശാലയിലെ ഷാരോണ്‍ കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെച്ചുറ്റിപ്പറ്റി പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നു. കളിയിക്കാവിള സ്വദേശിയായ 11കാരന് ജ്യൂസ് കുടിച്ചു മരിക്കാനിടയായ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഗ്രീഷ്മയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍. കളിയക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്റെ മരണത്തെപ്പറ്റിയാണ് കേരള-തമിഴ്നാട് പോലീസ് ഇപ്പോള്‍ സമാനമായ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ അജ്ഞാതന്‍ നല്കിയ ജ്യൂസ് കുടിച്ചാണ് അശ്വിന് അവശനിലയിലാകുന്നതും പിന്നീട് മരണത്തിനു കീഴടങ്ങുന്നതും. രണ്ടു സംഭവങ്ങളും വ്യത്യസ്ത സാഹചര്യത്തിലാണെങ്കിലും മരണത്തില്‍ സമാനതകളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പാനിയം കുടിച്ച് നേരിയ അസ്വസ്ഥത അനുഭവപ്പെട്ട അശ്വിന്റെ ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ കക്ഷായത്തില്‍ കലര്‍ത്തിയ കീടനാശിനി കുടിച്ച ഷാരോണും മരണത്തിനു കീഴടങ്ങിയത് ഇതേ രീതിയില്‍തന്നെയാണ്. ഇരു സംഭവത്തിലും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുകയും വായില്‍ വെള്ളം പോലും ഇറക്കാനാവാത്തവിധം വൃണം രൂപപ്പെടുകയും ആന്തരികാവയവങ്ങള്‍ ദ്രവിച്ചു പോകുകയുമായിരുന്നു.…
Read Moreപ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…ഹരീഷ് പേരടിയ്ക്ക് പറയാനുള്ളത്…
യുവാക്കള്ക്കിടയിടയില് പ്രണയപ്പകയും പ്രണയക്കൊലപാതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന് ഹരീഷ് പേരടി പറയുന്നു. കണ്ണൂരില്‍ വിഷ്ണു പ്രിയയുടേയും പാറശാലയില്‍ ഷാരോണിന്റേയും ദാരുണമായ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ നിരീക്ഷണം. പ്രണയം രാഷ്ട്രിയമാണ്. ആത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് ഹരീഷ് കുറിച്ചത്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന് കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല…
Read More