റഷ്യ-യുക്രൈന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരകതുല്യമായ അവസ്ഥയിലൂടെയാണ് യുക്രൈന് ജനത കടന്നു പോകുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി സൈനികരും പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സന്തോഷ വാര്‍ത്തയാണ് ദുരിതങ്ങള്‍ക്കിടയിലും സന്തോഷം പകരുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനേഡ് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുത്തു എന്നതാണ് ആ വാര്‍ത്ത. ഏതു നിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന് പണയം വെച്ച് യുക്രൈന് സൈന്യത്തിലെ വിദഗ്ധരില്‍ ഒരാളായ മേജര്‍ വെര്ബയാണ് പുറത്തെടുത്തതത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് തറച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് പതിക്കാനുണ്ടായ സാഹചര്യമോ അതു സംബന്ധിച്ച മറ്റ് വിവരങ്ങളോ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് വിജയകരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനികന് ഇപ്പോള്‍ സുഖം…
Read More