സാധനങ്ങള്‍ സൗജന്യമായി കിട്ടാന്‍ അമ്മമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പെരുമാളിന് കാഴ്ചവച്ചു ! പലചരക്ക് കടയുടമ പെറ്റിക്കേസില്‍ അകത്തായപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

സഹോദരിമാരായ അമ്മമാരുടെ സമ്മതത്തോടെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ച സംഭവത്തില്‍ ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെയും പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പെരുമാളിന്റെ കടയിലെത്തി പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം…

Read More

ഇതിനെയാണ് പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറയുന്നത് ! മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചമഞ്ഞ് പലചരക്കു കടകളിലെത്തും; ഫ്രീയായി സാധനങ്ങള്‍ തന്നില്ലെങ്കില്‍ കടപൂട്ടിക്കുമെന്ന് ഭീഷണിയും; പട്ടാമ്പിയിലെ ദമ്പതികളുടെ തട്ടിപ്പ് ഇങ്ങനെ…

രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കോവിഡ്19 ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോഴും തട്ടിപ്പ് നടത്തുന്ന ചിലരുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയ പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. പട്ടാമ്പി സ്വദേശി എ. എം മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് വ്യാഴാഴ്ച പഴയന്നൂരില്‍ അറസ്റ്റിലായത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 കിലോ അരിയും 25 കിലോ പഞ്ചസാരയും 25 കിലോ ആട്ടയുമാണ് ഇവര്‍ തട്ടിയത്. സാധനം വാങ്ങിയതിന്റെ പണം ചോദിച്ചപ്പോള്‍ തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ കൊണ്ടു പോകുന്നതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. കൂടുതല്‍ കളിച്ചാല്‍ കട അടപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ എന്ന ബോര്‍ഡ്…

Read More