ലണ്ടന്‍: വിവാഹവേദിയില്‍ വധുവരന്മാര് പല കോപ്രായങ്ങളും കാണിക്കുന്ന കാലമാണിത്. ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകാറുമുണ്ട്. വിവാഹവേദിയില്‍ വച്ച് അതിഥികളുടെ മുമ്പില്‍വച്ച് നവവരന് വധുവിന്റെ കരണത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കല്യാണ കേക്ക് മുറിച്ച് വരന്റെ വായില്‍ വച്ച് കൊടുക്കും മുമ്പ് വധു തമാശയ്ക്ക് അത് പിന്നോട്ട് വലിച്ചതില്‍ കലി മൂത്താണ് വരന് ഒന്നും നോക്കാതെ വധുവിന്റെ കരണത്തടിച്ചത്്. സെന്‍ട്രല്‍ ഏഷ്യയിലെ ഏതോ രാജ്യത്ത് വച്ച് നടന്ന വിവാഹ വേളയിലാണീ സംഭവം അരങ്ങേറിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വീഡിയോയിലുള്ള വരന്റെയും വധുവിന്റെയും പേര് വിവരങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോകമാകമാനമുള്ള നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വരന്റെ അപ്രതീക്ഷിതമായ പ്രവര്‍ത്തിയില്‍ ചുറ്റും കൂടിയിരിക്കുന്ന അതിഥികള്‍ പരിഭ്രാന്തരാകുന്നതും വീഡിയോയില്‍ കാണാം. അവരില്‍ ചിലര്‍ അടിയേറ്റ് വീണ് പോയ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. വധുവിന്റെ മുഖപടം മറ്റൈാരു സ്ത്രീ നീക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന്…
Read More