വരന് വധുവിന്റെ വീട്ടിലേക്ക് എത്താന്‍ ഒരുക്കിയ വള്ളത്തില്‍ കയറിയ സുഹൃത്തുക്കള്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തിലായി. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകന് അരുണ്‍ കിഷോറിന്റെയും വിവാഹനിശ്ചയത്തിനെത്തിയ അരുണിന്റെ സുഹൃത്തുക്കളാണ് വള്ളത്തില്‍ നിന്നും വെള്ളത്തില്‍ പോയത്. അരുണിമയുടേയും അരുണിന്റേയും വിവാഹനിശ്ചയം ഓഗസ്റ്റ് 10നാണ് നിശ്ചയിച്ചത്. കൃത്യസമയമായപ്പോള്‍ നാടെങ്ങും വെള്ളം പൊങ്ങി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി. അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച് കല്യാണനിശ്ചയത്തിനായി വന്നവര്‍…
Read MoreTag: groom
യാതൊരു ദുസ്വഭാവവും ഇല്ലാത്ത സല്സ്വഭാവിയാണ് ! ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്…
വിവാഹം നടക്കാത്ത നിരവധി യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുള്ള കഥയാണ് ഫേസ്ബുക്കിന് പറയാനുള്ളത്. ഇപ്പോള്‍ തന്റെ സുഹൃത്തിനു. വേണ്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എട്ടുവര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത രാജീവ് ഗോപാലനു വധുവിനെ തേടിയാണ് വിനീഷ് വിനീഷ് വാസുദേവന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. രാജീവിന്റെ ജാതകത്തില്‍ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താല്‍ എല്ലാ വിവാഹ ആലോചനകളും മുടങ്ങുകയാണെന്നും വിനീഷിന്റെ കുറിപ്പില്‍ പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്നും പറഞ്ഞാണ് രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ്. സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താന്‍ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.
Read Moreവരന് ചതിച്ചാശാനേ ! രണ്ടു ദിവസത്തിനു മുമ്പ് ജോലിസ്ഥലത്തു നിന്നു പുറപ്പെട്ട വരനെ കാണാഞ്ഞ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി; കണ്ടതോ ഗര്‍ഭിണിയായ ഭാര്യയെയും; പത്തനാപുരത്തെ കല്യാണവിശേഷങ്ങള്‍ ഇങ്ങനെ…
പത്തനാപുരം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന് എത്താഞ്ഞതിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തിയ പിതാവും ബന്ധുക്കളും കണ്ടത്.മകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തെന്നാണു വിവരം.പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മഞ്ചള്ളൂര്‍ ചീനി ഓഫീസിന് സമീപമുളള യുവാവിന്റെയും യുവതിയുടെയും വിവാഹം മൂന്നു മാസം മുമ്പ് ഉറപ്പിച്ചിരുന്നു. പരസ്പരം മോതിരം െകെമാറി വിവാഹനിശ്ചയവും നടത്തി. ഒരു ദിവസം മുമ്പു മാത്രമാണ് വിവാഹം നടക്കില്ലെന്ന സത്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.സ്വര്‍ണവും വസ്ത്രങ്ങളും വധുവിന്റെ വീട്ടുകാര്‍ വാങ്ങിയിരുന്നു. തലേദിവസം നടക്കുന്ന ടീ പാര്‍ട്ടിക്കും കല്യാണ ദിവസത്തെ സദ്യക്കുമുളള ക്രമീകരണം നടത്തുന്നതിനിടെയാണു യുവാവു ചതിച്ച വിവരം സുഹൃത്ത്, വധുവിന്റെ വീട്ടുകാരോടു പറയുന്നത്. വിവാഹത്തിനു രണ്ടുദിവസം മുമ്പ് ബംഗളുരുവില്‍ നിന്ന് യുവാവ് നാട്ടിലേക്ക് പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിക്കാന്‍…
Read Moreകതിര് മണ്ഡപത്തിലേക്ക് വധു കയറിവരുന്നതു കണ്ട് വരന് അലറിക്കരഞ്ഞു; കാര്യമറിയാതെ ഭയന്നു വിറച്ച് വധുവിന്റെ വീട്ടുകാര്‍ നേരേ പോലീസ് സ്റ്റേഷനിലേക്ക്; വിതുരയില്‍ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…
വിതുര: വിവാഹത്തിന്റെ മുഹൂര്‍ത്ത സമയത്ത് വധു മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നത് നമ്മള് സിനിമയില്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിതുരയില്‍ സംഭവിച്ചതു കണ്ടാല്‍ സിനിമവരെ തോറ്റുപോകും. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുമ്പോഴായിരുന്നു ട്വിസ്റ്റ് സംഭവിച്ചത്. കതിര്‍മണ്ഡപത്തിലിരുന്ന വരന് അലറി ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.വരന് പൂക്കള്‍ വാരിയെറിയുകയും ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്തെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രാന്തിയിലായി. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കളും. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്കി. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറാന് തീരുമാനിക്കുകയായിരുന്നു. പോലീസ് ഈ അഭിപ്രായത്തിനു…
Read More‘ചേട്ടാ….ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്’; കെട്ടിയ പെണ്ണിനൊപ്പം ഒരു ഗര്‍ഭം കൂടി ഫ്രീ കിട്ടിയെന്നറിഞ്ഞ് പുതുമണവാളന്റെ ചങ്കു തകര്‍ന്നു; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു…
‘ചേട്ടാ….ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്’ ആദ്യരാത്രിയില്‍ പാല്ഗ്ലാസുമായി മുന്നില്‍ വന്നു നിന്ന് ഞാന്‍ താലികെട്ടിയവള്‍ ഇത് പറഞ്ഞപ്പോള്‍ ഈ ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെയാണ് ആദ്യമെനിക്ക് തോന്നിയത്.മുറിയുടെ സൈഡില്‍ തലയിടിച്ചപ്പോഴാണ് ഭൂമിയല്ല എന്റെ തലയാണ് കറങ്ങിയതെന്ന് മനസ്സിലായത്. വഞ്ചകീ..ഞാന്‍ ആ ഒരുമ്പെട്ടവളുടെ മുഖത്തേക്കും വയറിലേക്കും മാറിമാറി നോക്കി.. ഇല്ല അവളുടെ വയറ് കണ്ടാല്‍ ഗര്‍ഭം ഉണ്ടെന്ന് തോന്നുകയേ ഇല്ല..വയറ് വീര്‍ത്തിട്ടേയില്ല.. ‘ടാ..മണ്ടാ രണ്ട് മാസം ഗര്‍ഭിണിയായവളുടെ വയറ് എങ്ങനെയാടാ വീര്‍ത്തിരിക്കുന്നത്.അതിന് ഒരു നാല് മാസമെങ്കിലും ആകണ്ടേ വയറ് വലുതാകാന്‍ ‘ എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു.. അത് ശരിയാണല്ലോ..അപ്പോള്‍ ഇവള് ഗര്‍ഭിണി ആണെന്ന് പറഞ്ഞത് ശരിയാകും..ആരാണ് കൊച്ചിന്റെ തന്ത എന്ന് മാത്രമിനി അറിഞ്ഞാല്‍ മതി ‘ആരാടീ നിന്റെ ഗര്‍ഭത്തിനുത്തരവാദി?’ എന്നുള്ള എന്റെ ചോദ്യം എന്തോ പുറത്തേക്ക് വരാതെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു. അവളുടെ കയ്യില്‍ നിന്നും പാല്ഗ്ലാസ്…
Read Moreആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് വധുവിന്റെ ആത്മഹത്യാ ഭീഷണി; കാരണമറിഞ്ഞ് വീട്ടുകാര്‍ തലയില്‍ കൈവച്ചുപോയി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട്് വധുവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വരനും ബന്ധുക്കളും ശരിക്കും വെട്ടിലായി. അനേകം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാമുകനും ബന്ധുക്കളും സമ്മതിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. സംഭവം തുടങ്ങുന്നതിങ്ങനെ…ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ച് വിവാഹിതരായി. തുടര്‍ന്നു നടന്ന ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. എന്നാല്‍ ഭര്‍ത്തൃവീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിറം മാറുകയായിരുന്നു. വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി. ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനും ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍…
Read More