കോട്ടയം: ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളിലെ ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയുമാണു നിലവിലുള്ളത്. വേനല്‍ കടുത്തതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോഴാണു വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാകുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം വന്നതോടെയാണു ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായത്. പതിനാല് ജില്ലാ ഓഫീസുകളിലായി മുപ്പത്തിനാലു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ഇരുപതു ലോറികളില്‍ പതിനേഴും മുപ്പത്തിമൂന്ന് ജീപ്പുകളില്‍ ഇരുപതിന്റെയും രജിസ്ട്രേഷന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റദ്ദായി. മൂന്നു ലോറിയും പതിമൂന്ന് ജീപ്പും മാത്രമാണിപ്പോഴുള്ളത്. ഇതോടെ മുപ്പത്തിനാല് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ പത്തായി ചുരുങ്ങി.
Read More