ഗിനിയ:ആകാശത്തുവച്ച് ജനിച്ച പെണ്‍കുട്ടിയ്ക്ക് വിമാനക്കമ്പനിയുടെ വക കിടിലന്‍ ഓഫര്‍. കുട്ടിയ്ക്ക് ആജീവനാന്തം വിമാനത്തില്‍ സൗജന്യമായി സഞ്ചരിക്കാമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന് ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസവത്തെ തുടര്‍ന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുര്ക്കിന് ഫാസോയില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍…
Read More