മണിച്ചേട്ടൻ എന്നെ നടക്കാൻ സമ്മതിക്കില്ലായിരുന്നു. എയർപോർട്ടിലോക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. എനിക്ക് വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്ക് വിളിക്കും. ചാലക്കുടിയിൽ ചെന്നിട്ട് അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ പിണക്കമാകും. അത്രയധികം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സാധാരണക്കാരനായ ഒരു വലിയ സിനിമ നടനായിരുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ തന്നെയാകും അദ്ദേഹത്തിന് പോസിറ്റീവും നെഗറ്റീവും ആയത്. ചിലരൊക്കെ സിനിമ നടന്മാരായാൽ പിന്നെ സിനിമ നടന്മാരുടെ കൂടെയാകും. ഇദ്ദേഹം അങ്ങനെയല്ല. സിനിമയ്ക്ക് വേണ്ടി ഇറങ്ങിയാൽ സിനിമാക്കാരനാണ്. നാട്ടിൽ എത്തിയ ചിലപ്പോൾ ഓട്ടോയും കൊണ്ട് പോകും. കൂട്ടുകാരുടെ കൂടെ പോകും. -ഗിന്നസ് പക്രു
Read MoreTag: guinnes pakru
തല മൊട്ടയടിക്കേണ്ടി വന്നു ! പല്ലുവെച്ചു; കുട്ടിയാകാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ പങ്കുവച്ച് പക്രു…
നടന് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണം നിര്‍വഹിച്ച സിനിമയായ ‘ഫാന്‍സി ഡ്രസ് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. കള്ളനായും കൊച്ചു കുട്ടിയായും. ഇപ്പോഴിതാ കുട്ടിയാകാന്‍ പക്രു അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. കഥാപാത്രത്തിലേയ്ക്ക് എത്താന്‍ തല മൊട്ടയടിച്ച താരം അഞ്ച് മാസത്തെ നിരീക്ഷണത്തിനു ശേഷമാണ് കുട്ടിയുടെ മേക്കോവറിലേയ്ക്ക് എത്തിയത്. ഇതിനിടെ പല തവണ ലുക്കുകള്‍ മാറ്റി പരീക്ഷിക്കേണ്ടതായി വന്നു. കണ്ണഞ്ചിപ്പിക്കുന്ന രൂപമാറ്റമാണ് ചിത്രത്തിനായി പക്രു നടത്തിയത്. കൊച്ചു കുട്ടിയുടെ പല്ലു വച്ചുപിടിപ്പിക്കുന്നതിനായി ഡോക്ടറെ പല തവണ കണ്ടു. പ്രോസ്തറ്റിക് മേക്കപ്പിനായി മണിക്കൂറുകള്‍ ചിലവിട്ടു. ഈ കഷ്ടപ്പാടിനുള്ള ഫലം തന്നെയാണ് തിയറ്റുകളില്‍ നിന്നുള്ള പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഹരീഷ് കണാരന് ഗിന്നസ് പക്രു ടീമിന്റെ കോമഡി നമ്പറുകളാണ് സിനിമയുടെ ആകര്‍ഷണ ഘടകം. കലാഭവന്‍…
Read More