ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം ഉണ്ട്. എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്. അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകൾ. ഗിന്നസ് പക്രു
Read MoreTag: Guinness pakru
ഏറ്റവുമധികം സന്തോഷിച്ചത് അവള് ജനിച്ചപ്പോഴാണ്…അവളുടെ മരണം വല്ലാതെ തളര്‍ത്തി ! താന്‍ കടന്നുപോയ വിഷമഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് ഗിന്നസ് പക്രു…
ഗിന്നസ് പക്രു നിര്‍മാതാവാകുന്ന ആദ്യ ചിത്രമായ ഫാന്‍സിഡ്രസ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ താന്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച നിമിഷത്തെക്കുറിച്ചും ആ സന്തോഷം ദുഖമായതിനെക്കുറിച്ചും പറയുകയാണ് ഗിന്നസ് പക്രു.’സത്യം പറഞ്ഞാല്‍ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവള് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ് ജീവിതത്തില്‍ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍. രണ്ടാമത്തെ മകള്‍ ദീപ്ത കീര്‍ത്തിയെ കാണുമ്പോള്‍ എല്ലാവരും പറയും ആദ്യത്തെ മോള് പുനര്‍ജനിച്ചതാണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി’. ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ പേരായ ദീപ്ത കീര്‍ത്തി എന്ന നാമമാണ്…
Read Moreഞങ്ങളുടെ ദാമ്പത്യം രണ്ടു വര്‍ഷം പോലും നീണ്ടു നില്‍ക്കില്ലെന്ന് അവര്‍ അന്നു പറഞ്ഞു; എന്നാല്‍ ഭാര്യയുടെ പിന്തുണ ജീവിതത്തിലുണ്ടായ പല പ്രശ്നങ്ങളെയും നേരിടാന്‍ സഹായിച്ചു; ഗിന്നസ് പക്രു വെളിപ്പെടുത്തുന്നു
പൊക്കമില്ലായ്മ അലങ്കാരമാക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലാത്ത പക്രു ചെന്നെത്തിയത് പൊക്കമുള്ളവര്‍ക്കു പോലും പറ്റാത്ത ഉയരങ്ങളിലാണ്. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഇതിനിടയില്‍ പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നപ്പോഴും ഭാര്യയുടെ ധൈര്യം എനിക്കു തുണയായി. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെയൊന്നാണ് എന്റെ ഭാര്യയുടെ വസ്ത്രാലങ്കാര കട. അതുവഴി കുടുംബത്തിനും അവര്‍ കൈത്താങ്ങുന്നുവെന്നും പക്രു…
Read More