രണ്ടു കൈകള്‍ നിലത്തു കുത്തി നിന്ന് കാലുകള്‍ കൊണ്ട് അമ്പെയ്യുന്ന ആളുകളുടെ വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. അത്തരമൊരു വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതാരാണെന്ന അന്വേഷണം വന്നുനിന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഷാനന് മൈക്കല എന്ന പേരിലുള്ള ഓസ്ട്രേലിയന്‍ യുവതിയിലും. ശരിയായ പേര് ഷാനന് ജോണ്‍സ്. 18.27 മീറ്റര്‍ ദൂരെനിന്ന് കാലുകൊണ്ട് ടാര്‍ഗറ്റിലേക്ക് കൃത്യമായി അമ്പെയ്തു കൊള്ളിക്കുന്ന ഷാനന് ഇപ്പോള്‍ ഗിന്നസ് റിക്കാര്‍ഡിന് ഉടമായിരിക്കുകയാണ്. 2022 ഓഗസ്റ്റിലാണ് ഷാനന് റെക്കോഡിട്ടതെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നത് ജനുവരിയിലാണ്. ഗിന്നസ് റെക്കോഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അവര്‍ ഷാനന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാലില്‍ അമ്പുവെച്ച് ലക്ഷ്യം കൊള്ളിക്കുകയെന്നത് ഇതിനുമുമ്പും പലരും ചെയ്തിട്ടുണ്ട്്. ഇതേരീതിയില്‍ മുന്‍പുള്ള ഗിന്നസ് റെക്കോഡ് ആറുമീറ്ററില്‍ താഴെയായിരുന്നു. അതിനുമുകളിലേക്ക് ലക്ഷ്യമെന്നത് വലിയൊരു ശ്രമം തന്നയാണ്. ആറ് വര്‍ഷത്തിലേറെയായി കാല് അമ്പെയ്ത്ത് പരിശീലിക്കുന്നുണ്ട്…
Read MoreTag: Guinness record
നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിച്ച് നിലാന്‍ഷി ! ഗിന്നസ് റെക്കോഡ് ജേതാവിന്റെ മുടിയ്ക്കുണ്ടായിരുന്നത് ആറടിയോളം നീളം;വീഡിയോ കാണാം…
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന നിലയിലാണ് നിലാന്‍ഷി പട്ടേല്‍ 2018ല്‍ തന്റെ 16-ാം വയസ്സില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ നിലാന്‍ഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആ മനോഹരമായ നീളന്‍ മുടി മുറിച്ചതിലൂടെയാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷമാണ് ഈ കൗമാരക്കാരി തന്റെ മുടി മുറിക്കുന്നത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു. ഡിസ്‌നിയുടെ നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്‍സലിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്. നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന…
Read Moreഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…
ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്‍മാര്‍ക്കുകാരന്‍. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ. https://www.facebook.com/watch/?v=1529807660563198&t=166
Read Moreപനങ്കുല പോലെ മുടിയുള്ള ഇവളാര് യക്ഷിയോ ? 200 സെന്റിമീറ്റര്‍ നീളമുള്ള തലമുടിയുമായി ഗിന്നസ് റെക്കോര്‍ഡിട്ട് 18കാരി; വീഡിയോ കാണാം…
200 സെന്റി മീറ്റര്‍ നീളമുള്ള തലമുടിയെക്കുറിച്ച് ചിന്തിക്കാനാവുമോ ? ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയായ കൗമാരക്കാരിയ്ക്ക് ഇതൊരു വിഷയമേയല്ല. നീലാന്‍ഷി പട്ടേല്‍ എന്ന 18കാരിയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന് ഉടമ. ഗുജറാത്ത് സ്വദേശിനിയാണ് നീലാന്‍ഷി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ് ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക്…
Read Moreപുലിയെ ആന വെല്ലുമോ; പുലിമുരുകനെ വെല്ലാന്‍ കടമ്പന്‍; ക്ലൈമാക്‌സില്‍ അത്യുജ്ജ്വല പ്രകടനവുമായി ആര്യ
പുലിയെ ആന വെല്ലുമോയെന്ന് വരും നാളുകളില്‍ കണ്ടറിയാം. പുലിമുരുകനില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആര്യയുടെ കടമ്പന്‍. ചീറിപായുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് വില്ലനുമായി ആര്യ നടത്തുന്ന കിടിലന്‍ സംഘടനം ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ. ഭൂമിയില്‍ നിന്ന് ഉയര്‍ന്നു ചാടി ആനക്കൊമ്പില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ അടിച്ചുവീഴ്ത്തുന്ന പ്രകടനം പുലിമുരുകനെ വെല്ലുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകം പരിശീലനം നല്‍കിയ 50 ആനകളെ ഉള്‍പ്പെടുത്തിയാണ് ക്ലൈമാക്‌സ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ചിത്രീകരണത്തിനായി അഞ്ചുകോടി രൂപയാണ് ചിലവിട്ടത്. സിനിമയില്‍ വനവാസിയായ കടമ്പനെയാണ് ആര്യ അവതരിപ്പിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ വരുന്ന കോര്‍പ്പറേറ്റുകാരില്‍ നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആര്യ സിക്‌സ് പാക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. 15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ്…
Read More