കേരളത്തിലെ ഇടതുപക്ഷം നിരന്തരം പരിഹസിച്ചു കൊണ്ടിരുന്ന ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഒടുവില്‍ കേരള ഗവണ്മെന്റും. രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം. സാധാരണക്കാരുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അത് വിജയം കാണുകയും ചെയ്തു. 2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്ണന്സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്. അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഉള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോള്‍ വേണമെങ്കിലും വിലയിരുത്താം. എന്തെങ്കിലും പോരായ്മ കണ്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കോവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…
Read MoreTag: gujarat
ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കയറിയ പുലി ഭീതി വിതയ്ക്കുന്നു; കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; വീഡിയോ കാണാം…
അഹമ്മദാബാദ്: ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിനുള്ളില്‍ പുള്ളിപ്പുലി കയറിയതായി വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b — ANI (@ANI) November 5, 2018
Read Moreപശുക്കള്‍ക്ക് വീണ്ടും ശുക്രദശ! ഗോമൂത്രത്തിനും ഗോ ഉത്പ്പന്നങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍; ആസൂത്രണം ചെയ്യുന്നത് മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി
മനുഷ്യര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമയം ചെലവഴിക്കുന്നത് പശു സംരക്ഷണവും പരിപാലനവും കഴിഞ്ഞ ശേഷമേയുള്ളുവെന്ന് ബിജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളും നിരവധി തവണ ിതിനോടകം തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഗുജറാത്തിന്റെ കാര്യവും. ഗോവധത്തിന് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കും കുറിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പശുവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഗുജറാത്തിലെ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. പാല്, നെയ്യ്, ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശു വളര്‍ത്തലിലൂടെ ഉല്പാദിപ്പിച്ച് വില്പന നടത്തുന്നവര്‍ക്കാണ് സഹായം ലഭ്യമാവുക. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും വിപണിയിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്നും ഇതുവരെ പശുക്കളില്‍നിന്നുള്ള…
Read More