പ്രണയവിവാഹങ്ങള്‍ക്ക് വിചിത്രമായ നിബന്ധന ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ കാമുകനെയോ കാമുകിയെയോ വിവാഹം കഴിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നല്കുന്ന സൂചന. പ്രണയ വിവാഹങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഭരണഘടനാപരമായി സാദ്ധ്യമാണോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്ന് ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. ഇത്തരം വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് പാട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം. മെഹസാനയില്‍ കഴിഞ്ഞദിവസം നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പ്രണയ സാക്ഷാത്കാരത്തിനായി പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ രക്ഷിതാക്കളെ അവഗണിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് ഭരണഘടനാപരമായി സാദ്ധ്യമായ…
Read MoreTag: gujarath
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read Moreഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നു ! രാജ്യം ഏകീകൃത സിവില്‍ നിയമത്തിലേക്കോ ?
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാനൊരുങ്ങി ബിജെപി. ഇതിനു മുന്നോടിയായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വിലയിരുത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങള്‍ ജാതി,മത, ലിംഗ വേര്‍തിരിവില്ലാതെ എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം. രാജ്യത്ത് സമത്വമുണ്ടാകണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും നിലപാട്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലുമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ മാസം സുപ്രീം കോടതിയില്‍ അറിയിച്ചതും. എന്നാല്‍ ഏകീകൃത സിവില്‍കോഡിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.…
Read Moreതെരുവില്‍ കാളയെ വളഞ്ഞ് രണ്ടു സിംഹങ്ങള്‍ ! ജീവനുവേണ്ടി കാളയുടെ പോരാട്ടം; ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍…
വന്യജീവികള്‍ കാടിറങ്ങുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ല. മനുഷ്യര്‍ കാട് കൈയ്യേറുന്നതനുസരിച്ചാണ് മിക്കപ്പോഴും മൃഗങ്ങള്‍ കാടിറങ്ങുന്നത്. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും മറ്റൊരു കാരണമാണ്. ഇര തേടി കാടിറങ്ങുന്ന പുലിയും കടുവയും അടക്കമുള്ള വന്യജീവികളുടെ ലക്ഷ്യം കന്നുകാലികളാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. റോഡില്‍ നിന്നിരുന്ന കാളയെ ലക്ഷ്യമാക്കി എത്തിയ സിംഹങ്ങളുടെ ദൃശ്യമാണിത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇര തേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്ക് എത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങള്‍ കാളയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവില്‍ കാള അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു. സിംഹങ്ങള്‍ കാളയെ പിന്തുടര്ന്നെങ്കിലും ഒടുവില്‍ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.
Read Moreപാകിസ്ഥാനി വെട്ടുകിളികളുടെ ശല്യത്തില്‍ വലഞ്ഞ് ഗുജറാത്ത് ! വിളകള്‍ കൂട്ടമായി നശിപ്പിക്കുന്നത് നിസ്സഹായതോടെ നോക്കിനിന്ന് കര്‍ഷകര്‍
പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഭീഷണിയായി വെട്ടുകിളികളും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന ഇവ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. വടക്കന്‍ ഗുജറാത്ത്, ബണസ്കാന്ത, പടന്, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള്‍ കൂട്ടമായി അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില്‍ വെട്ടുകിളി ശല്യം നേരിടുന്നത്. 1993-94 കാലഘട്ടത്തിന് ശേഷം ഇതുവരെ ഗുജറാത്തില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിയിട്ടില്ല. ബണസ്കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില്‍ ആളെ ഏര്‍പ്പെടുത്തിയും പെരുമ്പറ കൊട്ടിയും വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല.…
Read Moreഹിന്ദുത്വ വോട്ടുകളിലേക്ക് കോണ്‍ഗ്രസ് നുഴഞ്ഞുകയറിയപ്പോള്‍ ബിജെപിയും മോദിയും കാടുകയറി, മോദിക്ക് വടി നല്‍കിയത് മണിശങ്കര്‍ അയ്യറും, ഗുജറാത്തില്‍ ബിജെപി മുഖം രക്ഷിച്ചത് ഇങ്ങനെ
എം.ജി.എസ് നല്ലൊരു ക്രിക്കറ്റ് മത്സരം കാണുന്ന പ്രതീതിയായിരുന്നു ഗുജറാത്തിലെ വോട്ടെണ്ണലില്‍ കണ്ടത്. ഏതുനിമിഷവും ഏതുവശത്തേക്കും വിജയം മാറിമറിയാവുന്ന അവസ്ഥ. സസ്പെന്‍സും ത്രില്ലറും സമന്വയിച്ച പോരാട്ടത്തില്‍ തോറ്റെങ്കിലും തല ഉയര്‍ത്തി കോണ്‍ഗ്രസ്. 22 വര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച ലഭിച്ച ആത്മവിശ്വാസത്തില്‍ മോദിയും. എന്തുകൊണ്ട് ബിജെപി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തി. ഉത്തരങ്ങള്‍ ഇതൊക്കെ. കലാപ രാഷ്ട്രീയം ബിജെപി പ്രതിപക്ഷത്തായാല്‍ അടുത്ത അഞ്ചുവര്‍ഷം വര്‍ഗീയ കലാപങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചേക്കാം. വോട്ടെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അടക്കം പറഞ്ഞ വാക്കുകളാണിവ. സത്യത്തില്‍ ഈ വാക്കുകളില്‍ കുറച്ചൊക്കെ സത്യമുണ്ട് താനും. ഇനിയൊരു ഗോന്ധ്ര സംഭവിക്കാതിരിക്കാന്‍ ഗുജറാത്തില്‍ ബിജെപി എല്ലാവിധ കരുതലും എടുത്തിരുന്നു. രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ചെറിയതോതില്‍ വര്‍ഗീയ സംഘര്‍ങ്ങള്‍ നടപ്പോഴും ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നു. കാരണം നിസാരം, ഗുജറാത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ കറുത്ത പൊട്ട് പോലും 2019ലെ…
Read More