കല്യാണം കഴിഞ്ഞ് പത്താം നാള് പുതുമണവാളന് ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന് എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…
Read MoreTag: gulf
ഗള്‍ഫിലേക്ക് പോകുന്ന സ്ത്രീകളില്‍ ഗര്‍ഭനിരോധന കുത്തിവയ്പ്പ് എടുക്കുന്നു; മൂന്നു മാസം വരെ ശക്തിയുള്ള കുത്തിവയ്പ്പ് എടുക്കുന്നത് ഏജന്റുമാരുടെ നിര്‍ബന്ധം മൂലം…
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി ഗള്‍ഫിലേക്കു പോകുന്ന ശ്രീലങ്കന്‍ സ്ത്രീകളെ ഏജന്റുമാര്‍ ഗര്‍ഭനിരോധന ഉപാധികളെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്കിരിക്കുന്ന ആറോളം ഏജന്‍സികള്‍ ഗര്‍ഭിണിയാകില്ല എന്ന് മൂന്നു മാസത്തെ ഉറപ്പോടെയാണു ലൈസന്‍സ് നല്‍കുന്നത്. ഒരു ദേശിയ ദിനപത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വീട്ടുജോലിക്കായി പോകുന്ന സ്ത്രീകള്‍ക്ക് ഇത്തരം കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുകയാണ് ഏജന്റുമാര്‍. ഇവരെ ഗള്‍ഫിലേക്ക് കയറ്റി വിടുന്നതിനു മുമ്പ് ഗവണ്മെന്റ് ഒരു മെഡിക്കല്‍ പരിശോധന നടത്തും എന്നും ആരേയും സ്വാധിനിക്കാന്‍ കഴിയില്ല എന്നും കൊളംബോയില്‍ എജന്റുമാര്‍ പറയുന്നു. പല റിക്രൂട്ട്മെന്റ് ഏജന്‍സികളിലും മൂന്നു മാസം വരെ കാലാവധിയുള്ള ഗര്‍ഭ നിരോധന കുത്തിവയ്പ്പുകള്‍ നടത്തുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തി. കാന്‍ഡി ജില്ലയില്‍ ആരംഭിക്കുകയും തുടര്‍ന്നു രാജ്യമെങ്ങും പടരുകയും ചെയ്ത വര്‍ഗീയ ലഹളയുടെ ഫലമായി നിരവധി കുടുംബങ്ങള്‍ക്കു തങ്ങളുടെ ഭര്ത്താക്കന്മാരെ നഷ്ട്ടപ്പെടുകയും ശാരീരികവും മാനസികവുമായി തകരുകയും…
Read Moreസന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ അനാശാസ്യം കൊഴുക്കുന്നു; ഗള്‍ഫിലെത്തുന്ന വനിതകളില്‍ നല്ലൊരു പങ്കും കേരളത്തില്‍ നിന്ന്; കലായാത്രകളുടെ മറവില്‍ തീവ്രവാദികളും രാജ്യം വിടുന്നു…
ജോലിയ്ക്കെന്ന വ്യാജേന യുവതികളെ ഗള്‍ഫിലെത്തിച്ച് അനാശാസ്യം നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നത് രാജ്യ സുരക്ഷയ്ക്ക ഭീഷണിയാകുമെന്ന് ആശങ്ക. രാജ്യത്തെ കൊടും കുറ്റവാളികളും ഈ മാര്‍ഗമുപയോഗിച്ച് രാജ്യം വിടാനുള്ള സാധ്യതയാണ് ആശങ്കയുണര്‍ത്തുന്നത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ലൈംഗിക വ്യാപാരത്തിന് താത്പര്യമുള്ള വനിതകളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്റുമാരാണ്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പൈസ കൊടുത്താല്‍ യാത്രയ്ക്ക് തടസ്സമില്ലാതാക്കാന്‍ പാകത്തില്‍ ഉദ്യോഗസ്ഥതലത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. വിദേശത്ത് കലായാത്രകള്ക്കു പോകുന്ന സംഘത്തിന്റെ മറപറ്റിയും ചില തീവ്രവാദികള്‍ വിദേശത്തു കടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്തായാലും പുതിയ റിക്രൂട്ട്മെന്റ് ഉന്നതതലത്തില്‍ ചര്‍ച്ചയാവുകയാണ്. കനത്ത ആദായമാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകര്‍ഷിക്കുന്നത്. മിക്കവരും ഒരു മാസത്തേക്കാണ്…
Read More