ഇറാനില്‍ ഭൂചലനം. ഇതേ സമയത്ത് തന്നെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ദക്ഷിണ ഇറാനില്‍ രാവിലെ 10.06 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം അനുഭവപ്പെട്ടതായി ദുബായ് നിവാസികള്‍ ട്വീറ്റ് ചെയ്യ്തിരുന്നു . ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read More