ചെകുത്താന്റെ അടുക്കള! രക്ഷപ്പെട്ടത് ഒരേയൊരാള്‍; ഒരു ദശാബ്ദത്തിനു ശേഷം ‘ഗുണ കേവ്’ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു; സുബീഷിന് തുണയായത് ശശീന്ദ്രന്റെ ധൈര്യം…

കൊടൈക്കനാല്‍: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘ഗുണ കേവ്’ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു.വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 7000 അടി ഉയരത്തില്‍ ഇരുപതു കിലോമീറ്റര്‍ കളോളം വ്യാപിച്ചു കിടക്കുന്ന പൈന്‍ മരക്കാടിന്റെ നടുവിലാണ് ആരെയും പേടിപെടുത്തുന്ന ഈ ഗുഹ നിലകൊള്ളുന്നത്. ”ചെകുത്താന്റെ അടുക്കള” എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍വച്ചാണ്. ഇതിനുശേഷമാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. എന്നാല്‍ നിരവധി കമിതാക്കള്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതോടെ വനം വകുപ്പ്…

Read More